|    May 27 Sat, 2017 12:42 am
FLASH NEWS

ഫൈനലിലെത്തുക ലക്ഷ്യമെന്ന് ടിന്റു ലൂക്ക

Published : 30th July 2016 | Posted By: SMR

കോഴിക്കോട്: റിയോ ഒളിംപിക്‌സില്‍ തന്റെ പ്രിയ ഇനമായ 800 മീറ്ററിന്റെ ഫൈനലില്‍ മല്‍സരിക്കുകയാണ് ലക്ഷ്യമെന്ന് മലയാളി അത്‌ലറ്റ് ടിന്റു ലൂക്ക വ്യക്തമാ ക്കി. സ്പ്രിന്റ് റാണി പി ടി ഉഷയുടെ പ്രിയ ശിഷ്യ കൂടിയായ ടി ന്റു ഒളിംപിക്‌സിനായി റിയോയിലേക്ക് പുറപ്പെടാനിരിക്കെയാണ് പ്രതീക്ഷകള്‍ പങ്കുവച്ചത്.
”എന്റെ പ്രകടനത്തിന്റെ ഏറെ പുരോഗതി വന്നിട്ടുണ്ട്. 800 മീറ്ററിന്റെ ഫൈനലില്‍ കടക്കാനാവുമെന്നു തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്”-ടിന്റു പറഞ്ഞു. 2001 മുതല്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ താരമാണ് 27കാരി.
ടിന്റുവിന്റെ രണ്ടാമത് ഒളിംപിക്‌സ് കൂടിയാണ് റിയോയിലേത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ താരം സെമി ഫൈനല്‍ വരെയെത്തിയിരുന്നു. സെമിയില്‍ ആറാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ ടിന്റുവിനായുള്ളൂ. ഇതോടെ ഫൈനലിലേക്കു യോഗ്യത നേടാനും കഴിഞ്ഞില്ല.
”ലണ്ടന്‍ ഒളിംപിക്‌സില്‍ ഞാ ന്‍ കഴിവിന്റെ പരമാവധി നല്‍കാനാണ് ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ ഫൈനലില്‍ കടക്കാന്‍ കഴിഞ്ഞില്ല. അന്നത്തെ പിഴവുകള്‍ തിരുത്തിയാണ് ഞാന്‍ ഇത്തവണ റിയോയിലേക്ക് തിരിക്കുന്നത്. അതുകൊണ്ടു തന്നെ തികഞ്ഞ ആത്മവിശ്വാസവും എനിക്കുണ്ട്”- ടിന്റു കൂട്ടിച്ചേര്‍ത്തു.
റിയോയില്‍ തനിക്കെതിരേ മല്‍സരിക്കുന്ന അത്‌ലറ്റുകള്‍ ഏറെ അനുഭസമ്പത്തുള്ളവരായ തിനാല്‍ ശക്തമായ വെല്ലുവിളി തന്നെ നേരിടേണ്ടിവരുമെന്നും താരം പറഞ്ഞു.
2015ല്‍ ചൈനയിലെ വുഹാനില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയതാണ് താരത്തിന്റെ സമീപകാലത്തെ മികച്ച നേട്ടം. 2014ല്‍ ഇഞ്ചിയോണ്‍ വേദി യായ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡലും ടിന്റു കരസ്ഥമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day