|    Oct 20 Fri, 2017 9:45 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫോര്‍മുല വണ്‍ സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്

Published : 1st November 2016 | Posted By: SMR

മെക്‌സിക്കോ സിറ്റി: ഫോര്‍മുല വണ്ണിന്റെ ലോകകിരീടത്തിനായുള്ള പോരാട്ടം സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്. കഴിഞ്ഞ ദിവസം നടന്ന മെക്‌സിക്കന്‍ ഗ്രാന്റ്പ്രീയി ല്‍ നിലവിലെ ലോകചാംപ്യനും മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് താരവുമായ ലൂയിസ് ഹാമില്‍റ്റണ്‍ കിരീടമണിഞ്ഞു.
ഇതോടെ തന്റെ ടീമംഗവും പോയിന്റ് പട്ടികയിലെ ഒന്നാമനുമാ യ ജര്‍മനിയുടെ നികോ റോസ്ബര്‍ഗുമായുള്ള പോയിന്റ് വ്യത്യാസം ഹാമില്‍റ്റണ്‍ 19 ആക്കി കുറച്ചു. സീസണില്‍ ഇനി രണ്ടു റേസുകള്‍ മാത്രം ശേഷിക്കെ ലോക കിരീടത്തിനായി ടീമംഗങ്ങള്‍ തമ്മിലുള്ള തീപാറും പോരാട്ടമാണ് ഇനി നടക്കുകയെന്നുറപ്പായി.
71 ലാപ്പുകളടങ്ങിയ മെക്‌സിക്കന്‍ ഗ്രാന്റ്പ്രീയില്‍ 1.40.31 സെക്കന്റിലാണ് ഹാമില്‍റ്റണ്‍ ഫിനിഷ് ചെയ്തത്. 08.354 സെക്കന്റിന്റെ വ്യത്യാസത്തില്‍ റോസ്ബര്‍ഗ് രണ്ടാമതെത്തി. റെഡ്ബുള്‍ ടീമിന്റെ ആസ്‌ത്രേലിയന്‍ താരം ഡാനിയേല്‍ റിക്കിയാര്‍ഡോയ്ക്കാണ് മൂന്നാംസ്ഥാനം.
കണ്‍സ്ട്രക്റ്റര്‍മാരുടെ വിഭാഗത്തില്‍ 679 പോയിന്റോടെ മെഴ്‌സിഡസ് ടീം നേരത്തേ തന്നെ ചാംപ്യന്‍പട്ടം ഉറപ്പിച്ചിരുന്നു. രണ്ടാംസ്ഥാനത്തുള്ള റെഡ് ബുള്ളിനു 427 പോയിന്റ് മാത്രമേയുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക