|    Oct 23 Mon, 2017 3:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫേസ് ബുക്ക് പ്രചാരണം: സൗദിയില്‍ 22 പേര്‍ അറസ്റ്റില്‍

Published : 6th October 2017 | Posted By: fsq

 

റിയാദ്: സാമൂഹിക മാധ്യമങ്ങളിലൂടെ ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ നിയമവിരുദ്ധമായ പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ സൗദിയില്‍ 22 പേര്‍ അറസ്റ്റില്‍.  ഫേസ് ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തവരാണ് അറസ്റ്റിലായതെന്നു സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഒരു ഖത്തര്‍ പൗരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. വ്യത്യസ്ത വിഷയങ്ങളിലുള്ള, പ്രകോപനമുണ്ടാക്കുന്നതും കുറ്റകൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കുന്നതുമായ വീഡിയോ പ്രചരിപ്പിക്കുന്നതു സുരക്ഷാ വിഭാഗത്തിലെ പ്രത്യേക സംഘം നിരീക്ഷിച്ചിട്ടുണ്ടെന്നു  മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പിടികൂടാനും സുരക്ഷാ വിഭാഗത്തിനു സാധിച്ചിട്ടുണ്ടെന്നും അവര്‍ 22 പേരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക