|    May 23 Tue, 2017 2:39 pm
FLASH NEWS

ഫേസ് ബുക്ക് പരാമര്‍ശം : മന്ത്രി കെ സി ജോസഫിനെതിരെയുള്ള കോടതിലക്ഷ്യ നടപടി അവസാനിപ്പിച്ചു

Published : 11th March 2016 | Posted By: G.A.G

Joseph

കൊച്ചി: ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ തന്റെ ഫെയ്‌സബുക്ക് പേജിലൂടെ അധിഷേപിച്ചതിന് മന്ത്രി കെ സി ജോസഫിനെതിരെ സ്വീകരിച്ച  കോടതിയലക്ഷ്യ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു. ഫെയ്‌സ്ബുക്കിലൂടെയും കോടതിയില്‍ നേരിട്ടും സമര്‍പിച്ച സത്യവാങ്മൂലങ്ങളിലൂടെ മന്ത്രി നടത്തിയ ഖേദപ്രകടനം അംഗീകരിച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാക്യഷ്ണന്‍, ജസ്റ്റിസ് സുനില്‍തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.  മന്ത്രിയില്‍ നിന്ന് ഇനിമേല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കരുതുന്നതായും ജനസമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയെന്നനിലയില്‍ അദ്ദേഹം നടത്തിയ ക്ഷമാപണം അവിശ്വസിക്കേണ്ടതില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day