|    May 26 Fri, 2017 2:43 pm
FLASH NEWS

ഫേസ്ബുക്ക് ഹാക്ക് ചെയ്ത് പാക് അനുകൂല പോസ്റ്റിട്ടതായി പരാതി

Published : 1st October 2016 | Posted By: Abbasali tf

കോഴിക്കോട്: യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പാകിസ്താന്‍ അനുകൂല പരാമര്‍ശം പോസ്റ്റ് ചെയ്തതായി പരാതി. വേളം പെരുവയല്‍ സ്വദേശി കുനിയില്‍ മനാഫിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് പാകിസ്താന് സിന്ദാബാദ് വിളിച്ചുകൊണ്ടുള്ള കമന്റ് പോസ്റ്റ് ചെയ്യപ്പെട്ടത്. പാക് അധീന കാശ്മീരില്‍ സ്തുത്യര്‍ഹമായ രീതിയില്‍ മിന്നലാക്രമണം നടത്തി തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച പോസ്റ്റിലാണ് മനാഫിന്റെ അക്കൗണ്ടില്‍ നിന്നും പാക് അനുകൂല മുദ്രാവാക്യങ്ങളും പാക് സൈന്യത്തിന്റെ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. ‘ഐ ലവ് പാകിസ്താന്‍ ആര്‍മി’ എന്നും ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്നുമാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് കാണിച്ച് മനാഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കുറ്റിയാടി പോലിസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. വിദേശത്ത് നിന്ന് അടുത്ത കാലത്ത് നാട്ടിലെത്തിയ തന്റെ കുറച്ച് നാളായി ലോഗിന്‍ ചെയ്യാത്ത ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തവരാണ് കമന്റ് പോസ്റ്റ് ചെയ്തതെന്ന് മനാഫ് പരാതിയില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day