|    Jul 20 Fri, 2018 10:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫേസ്ബുക്ക് പ്രചാരണം : ചലച്ചിത്ര അക്കാദമി അംഗത്തിന് എതിരേ നിര്‍മാതാവിന്റെ പരാതി

Published : 18th September 2017 | Posted By: fsq

 

കൊച്ചി: ദിലീപിന്റെ പുതിയ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കണമെന്ന് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടിവ് അംഗം ജി പി രാമചന്ദ്രനെതിരേ ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പോലിസില്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് പി വിജയനാണ് നിര്‍മാതാവ് പരാതി നല്‍കിയിരിക്കുന്നത്. പൈറസിയെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ സംവദിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പരാതി എറണാകുളം സിറ്റി പോലിസ് കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. പരാതി നല്‍കിയതിന് പിന്നാലെ അമിതാവേശം മൂലമാണ് ഇത്തരത്തില്‍ പോസ്റ്റിട്ടതെന്നും തെറ്റ് മനസ്സിലാക്കി പിന്‍വലിച്ചതായും ജി പി രാമചന്ദ്രന്‍ ഫേസ്ബുക്കിലുടെ അറിയിച്ചു. സിനിമ 28ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതിന് പിന്നാലെയാണ് ചിത്രത്തിനെതിരേ രാമചന്ദ്രന്‍ പ്രകോപനപരമായ പോസ്റ്റുകളിട്ടത്. ഈ അശ്ലീല സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കണമെന്നായിരുന്നു ഹാഷ്ടാഗോടെ പോസ്റ്റിട്ടത്. അശ്ലീല മനസ്‌കന്റെ സിനിമയുമായി തിയേറ്ററിലേക്ക് വരുന്നവര്‍ വിവരമറിയുമെന്ന് മറ്റൊരു പോസ്റ്റും രാമചന്ദ്രന്‍ ഇട്ടിരുന്നു. ഏറ്റവും ഒടുവില്‍ 14ന് ഇട്ട പോസ്റ്റിലാണ് ചിത്രങ്ങളുടെ വ്യാജകോപ്പി പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സിനോട് ചിത്രം പകര്‍ത്തി ജയിലിലെത്തിക്കാനും ആഹ്വാനം ചെയ്തത്. ഈ പോസ്റ്റ് പൈറസിയെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും ടോമിച്ചന്‍ മുളകുപാടം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.  പോസ്റ്റ് പിന്‍വലിച്ചെങ്കിലും പരാതി നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കൊരുങ്ങുകയാണ് പോലിസ്. ഏറെ അനശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സിനിമ 28ന് റിലീസ് ചെയ്യാന്‍ അണിയറക്കാര്‍ തീരുമാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss