|    Dec 12 Tue, 2017 4:37 am
FLASH NEWS

ഫേസ്ബുക്ക് പോസ്റ്റ വിനയായി; ആമയെ വില്‍ക്കാന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

Published : 28th July 2016 | Posted By: SMR

എരുമേലി: തോട്ടിലൂടെ ഒഴുകിവന്ന ആമയെ കരയിലേയ്ക്കു കയറ്റിയപ്പോള്‍ കൗതുകം തോന്നി ആമയുടെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശേഷം വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍.
പത്തനംതിട്ട ചുങ്കപ്പാറ അമ്പാട്ടുകുന്നേല്‍ റഷീദ് (55), മണിമല കരിമ്പനക്കുളം പുത്തന്‍പറമ്പില്‍ ജോര്‍ജ് കുര്യന്‍ (52) എന്നിവരാണ് അറസ്റ്റിലായത്. ഫേസ് ബുക്ക് പോസ്റ്റിന് നിരവധി ലൈക്കുകള്‍ കിട്ടിയിരുന്നു. സംഭവമറിഞ്ഞ് വനം വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ച് എത്തിയപ്പോള്‍ ആമയെ വില്‍ക്കാനായി ശ്രമം പുരോഗമിക്കുകയായിരുന്നു.
കച്ചവടക്കാരെന്ന വ്യാജേന അടുത്തുകൂടിയ വനപാലകര്‍ കച്ചവടം ഉറപ്പിച്ചതിനൊടുവില്‍ വില്‍പ്പനയ്ക്കു ശ്രമിച്ചവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
രണ്ട് ദിവസത്തോളം ആമയെ കൈവശം സൂക്ഷിച്ചു വില്‍ക്കാന്‍ ശ്രമിച്ചതിനാണ് റഷീദിനെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അന്വേഷണം നടത്തിയ പ്ലാച്ചേരി ഫോറസ്റ്റ് സംഘമാണ് രണ്ടാം പ്രതിയെ പിടികൂടിയത്.
പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ സൂക്ഷിച്ച ആമയെ അടുത്ത ദിവസം വനത്തിനുള്ളില്‍ ഉചിതമായ ആവാസ സ്ഥലത്തു തുറന്നുവിടുമെന്ന് ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ രതീഷ് പറഞ്ഞു.
ആമയെ പിടികൂടുന്നതും വില്‍ക്കുന്നതും കുറ്റകരമാണെന്നും അറിയില്ലായിരുന്നെന്ന് പ്രതികള്‍ പറഞ്ഞെന്ന് വനപാലകര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക