|    Oct 22 Mon, 2018 3:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫേസ്ബുക്ക് പോസ്റ്റ് : എംഇടി കോളജ് അധ്യാപകനെ പുറത്താക്കി

Published : 24th September 2017 | Posted By: fsq

 

നാദാപുരം: ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് നാദാപുരം എംഇടി കോളജ് കൊമേഴ്‌സ് വിഭാഗം അധ്യാപകന്‍ കെ അജിന്‍ലാലിനെ പുറത്താക്കി. ആഗസ്ത് 28ന് ഫേസ്ബുക്കില്‍ അജിന്‍ലാല്‍ എഴുതിയ പോസ്റ്റാണ് വിവാദമായത്. ഇതേ കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ അജിന്‍ലാല്‍ പഠന കാലത്ത് എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി ആയിരുന്നു. പോസ്റ്റില്‍ തന്റെ നഷ്ടപ്രണയമാണ് ആവിഷ്‌കരിച്ചത്. അത് ചിലര്‍ വളച്ചൊടിച്ചെന്നും തികച്ചും വ്യക്തിപരമായ ഒരു പോസ്റ്റ് തന്നെ തേജോവധം ചെയ്യാന്‍ ദുരുപയോഗപ്പെടുത്തുകയാണെന്നും അജിന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചില വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പരാതി ലഭിച്ചതിനാല്‍ അജിന്‍ലാലിനോട് നിര്‍ബന്ധിത അവധിക്ക് ആവശ്യപ്പെട്ടിരിക്കുകയായിരുന്നു കോളജ് അധികൃതര്‍. അജിന്‍ലാലിനെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നതിനാല്‍ അദ്ദേഹത്തെ പുറത്താക്കുകയാണെന്ന് കോളജ് അധികാരികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അധ്യാപകനെ പുറത്താക്കിയതിനെതിരേ നിരവധിപേര്‍ രംഗത്തെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss