|    Jul 21 Sat, 2018 11:41 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫേസ്ബുക്ക് ട്രംപ് വിരുദ്ധമെന്നാരോപണം : ട്രംപിന്റെ പരാമര്‍ശത്തിനെതിരേ മാര്‍ക്ക് സൂക്കര്‍ബെര്‍ഗ്

Published : 29th September 2017 | Posted By: fsq

 

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് എപ്പോഴും തനിക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേ ഫേ—സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബെര്‍ഗ്. ഒരു സാമൂഹിക മാധ്യമമെന്ന നിലയ്ക്കു ഫേസ്ബുക്കിന് ഒരു വിഭാഗത്തോടും അനുകമ്പയോ എതിര്‍പ്പോ ഇല്ല. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ ഉറപ്പാക്കുന്ന രീതിയിലാണ് സൈറ്റ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്ക് െൈടംസിനെതിരേയും വാഷിങ്ടണ്‍ പോസ്റ്റിനെതിരേയും ട്രംപ്്് ഇതേ ആരോപണം ഉന്നയിച്ചിരുന്നു. യു എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യയുടെ പങ്ക് അന്വേഷിക്കുന്ന കോണ്‍ഗ്രസ് കമ്മിറ്റിക്ക് 3000ഓളം പരസ്യങ്ങള്‍ ഫേ—സ്ബുക്ക് ഉടന്‍ കൈമാറും. ഈ പരസ്യങ്ങള്‍ 2016 തിരഞ്ഞെടുപ്പ് കാലത്ത് റഷ്യന്‍ കമ്പനികള്‍  നല്‍കിയതാണെന്നാണ് സൈറ്റ് അധികൃതരുടെ നിഗമനം. നവംബര്‍ ഒന്നിന് കമ്മിറ്റി മുമ്പാകെ ഹാജരാവണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സാമുഹിക മാധ്യമങ്ങള്‍ക്ക്് കമ്മിറ്റി നോട്ടീസ് നല്‍കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss