|    Jul 18 Wed, 2018 8:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫേസ്ബുക്ക്പരാമര്‍ശം ; പരാതി നല്‍കി

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് അഭിനയിച്ച പുതിയ സിനിമ പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കണമെന്ന ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടിവ് അംഗം ജി പി രാമചന്ദ്രന്റെ ആഹ്വാനത്തിനെതിരേ വിവിധ സിനിമാ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. തിയേറ്റര്‍ ഉടമകള്‍, ഫിലിം ചേംബര്‍, നിര്‍മാതാക്കള്‍ എന്നിവരുടെ സംഘടനകളാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. തിയേറ്ററുകള്‍ തകര്‍ക്കണമെന്ന ആഹ്വാനത്തിനെതിരേ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം നേരത്തേ ഐജി പി വിജയനു പരാതി നല്‍കിയിരുന്നു. ഐജിക്കു നല്‍കിയ പരാതിയില്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അന്വേഷണം നടത്തിവരുകയാണ്. അതിനിടെ ദിലീപിനെ അനുകൂലിക്കുന്ന സിനിമാ മേഖലയുടെ പൊതുവികാരമാണ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചതെന്ന വിമര്‍ശനം സിനിമാ മേഖലയില്‍തന്നെ ഉയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss