|    Oct 22 Sun, 2017 3:06 am
Home   >  National   >  

ഫേസ്ബുക്കില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പോലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Published : 15th February 2016 | Posted By: G.A.G

Anjan-Bora-facebook

ഗുവാഹതി : ഫേസ്ബുക്കില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്ത അസമിലെ മുതിര്‍ന്ന പോലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.
അന്‍ജാന്‍ ബോറ എന്ന ഡെപ്യൂട്ടി സൂപ്രണ്ടാണ് സസ്‌പെന്‍ഷനിലായത്. മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്്റ്റ് ചെയ്തത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് ഇയാള്‍ പറയുന്നതെങ്കിലും പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാളുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും  അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ തടയാന്‍ ആവശ്യമായ മുന്‍തരുതലുകള്‍ എടുക്കാന്‍ പോലീസുദ്യോഗസ്ഥര്‍ക്ക്് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക