ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പുമായി യുവതി
Published : 19th October 2016 | Posted By: SMR
തൊടുപുഴ: ഫേസ്ബുക്കില്‍ ആത്മഹത്യാക്കുറിപ്പിട്ട ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ രക്ഷപെടുത്തിയത് സുഹൃത്തിന്റെ നിര്‍ണായക ഇടപെടല്‍. 45 മിനിറ്റ് നീണ്ട പ്രയത്നമായിരുന്നു വീട്ടമ്മയുടെ ജീവന് രക്ഷിക്കാന്‍ സുഹൃത്തുക്കളും പോലിസും നടത്തിയത്. രണ്ട് ജില്ലകളിലെ ഫേസ്ബുക്ക്, വാട്സ്ആപ് കൂട്ടായ്മയിലെ സുഹൃത്തുക്കള്‍ നടത്തിയ നീക്കമാണു തൊടുപുഴ സ്വദേശിനിയുടെ ജീവന് രക്ഷപ്പെടുത്തിയത്. ഫേസ്ബുക്ക് സുഹൃത്തുക്കളാണു രാത്രിയില്‍ വീട്ടിലെത്തി ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതും.
കഴിഞ്ഞ രാത്രിയാണ് ആലപ്പുഴ സ്വദേശി ഹരികുമാര്‍ ഫേസ്ബുക്കില്‍ സുഹൃത്തായ യുവതിയുടെ പോസ്റ്റ് കണ്ടത്. എന്റെ മരണത്തിനുത്തരവാദി എന്നു തുടങ്ങുന്നതായിരുന്നു കുറിപ്പ്. പോസ്റ്റിട്ട് 20 മിനിറ്റുകള്‍ പിന്നിട്ടപ്പോഴാണ് ഇത് ഹരികുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ വീട്ടമ്മയുടെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രവും പോസ്റ്റിലെ വിവരങ്ങളും സുഹൃത്തായ ആലപ്പുഴ ജില്ലാ പോലിസ് സൂപ്രണ്ട് ഓഫിസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന് വിജയനു വാട്സ് ആപ്പിലൂടെ നല്കി. പിന്നീട് നിമിഷങ്ങള്‍ക്കുള്ളിലെ ആലപ്പുഴ-ഇടുക്കി പോലിസിന്റെ നിര്‍ണായക ഇടപെടലുണ്ടായി. ഇടുക്കി ജില്ലാ പോലിസ് മേധാവി എസ്ഐ ആന്റണിക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്കി.
കഴിഞ്ഞ കുറേക്കാലമായി മാനസികമായ ചില പ്രശ്നങ്ങള്‍ക്കു ചികില്സനടത്തിവരികയായിരുന്നു യുവതി. ഇതിനിടെ കഴിഞ്ഞദിവസം സുഹൃത്തായ പെണ്‍കുട്ടിയുമായി സിനിമയ്ക്കു പോയിത് വീട്ടുകാര്‍ യുവതിയെ ചോദ്യംചെയ്തതാണ് പെട്ടെന്ന് ജീവനൊടുക്കാനുള്ള ശ്രമത്തിനു കാരണമായതെന്ന് പോലിസ് പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.