|    Aug 21 Mon, 2017 12:39 am
FLASH NEWS

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബാലികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Published : 10th November 2016 | Posted By: SMR

വൈപ്പിന്‍: ഫേസ്ബുക്ക് ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവാവ് പതിനേഴുകാരിയായ മലയാളി ബാലികയെ ബംഗളുരുവിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ മംഗലാപുരം സ്വദേശിയായ യുവാവിനെ ഞാറക്കല്‍ പോലിസ് അറസ്റ്റ്‌ചെയ്തു. മംഗലാപുരം ബന്ത്വാല്‍കടമ്പു വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ അന്‍സാറാ(22)ണ് അറസ്റ്റിലായത്. ബംഗളുരിവില്‍ ഫ്രൂട്ട് സ്റ്റാളിലെ ജീവനക്കാരനാണ് യുവാവ്. വൈപ്പിനില്‍ എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന ബാലികയെ ഒരു വര്‍ഷം മുമ്പാണ് യുവാവ് ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. കഴിഞ്ഞമാസം എട്ടിനാണ് ബാലികയെ കാണാതായത്. പിതാവ് നല്‍കിയ പരാതിയെതുടര്‍ന്ന് ഞാറക്കല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ബാലികയെ 22ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. വൈദ്യപരിശോധന നടത്തിയപ്പോഴാണ് പീഡനം നടന്നിട്ടുള്ളതായി അറിയുന്നത്. പോലിസ് ചോദ്യംചെയ്തപ്പോള്‍ കുട്ടി കാര്യങ്ങള്‍ പറഞ്ഞു. യുവാവ് ക്ഷണിച്ചതിനെ തുടര്‍ന്ന് ബംഗളുരുവില്‍ പോയി തിരിച്ചെത്തിയതാണെന്ന് കുട്ടി പോലിസിനോട് പറഞ്ഞു. അഞ്ചു ദിവസം ഒരുമിച്ച് താമസിച്ചതിനിടയിലാണ് പീഡനം നടന്നത്. തിരികെ പോരുമ്പോഴാണ് പോലിസ് പിടിയിലായത്. പീഡനം, കുട്ടികളോടുള്ള അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരേ കേസെടുത്തു. ആലുവ റൂറല്‍ എസ്പി പി എന്‍ ഉണ്ണിരാജ, ഡിവൈഎസ്പി ബാബുകുമാര്‍ എന്നിവരുടെ നിര്‍ദേശാനുസരണം ഞാറക്കല്‍ സിഐ കെ ഉല്ലാസ് ആലുവ സൈബര്‍ സെല്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ബംഗളുരുവില്‍നിന്നും തന്ത്രപൂര്‍വം എറണാകുളത്തെത്തിച്ച് അറസ്റ്റുചെയ്യുകയായിരുന്നു. ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു. അന്വേഷണ സംഘത്തില്‍ എഎസ്‌ഐ ഭഗവല്‍ദാസ്, സിപിഒമാരായ എം ആര്‍ രാജേഷ്, ബിനു മലയാറ്റൂര്‍, പ്രീജന്‍ എന്നിവരും ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക