|    Dec 14 Fri, 2018 7:56 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി: തുടര്‍പരിപാടികള്‍ സംഘടിപ്പിക്കും

Published : 24th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രളയക്കെടുതിയെ തുടര്‍ന്ന് ഇവ മാറ്റിവച്ചിരുന്നു. കേരള സംസ്ഥാന സാക്ഷരതാ മിഷനും കേരള നിയമസഭയും സംയുക്തമായി ഭരണഘടനാ സാക്ഷരത-ജനകീയ വിദ്യാഭ്യാസം എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് തിരുവനന്തപുരം വിജെടി ഹാളില്‍ നടക്കും. സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം, ഭരണഘടനാ സാക്ഷരതാ പുസ്തകപ്രകാശനം, ജില്ലാതലത്തില്‍ ഭരണഘടനാ സാക്ഷരതാ സംഗമം, പരിശീലനം എന്നിവയും ഉണ്ടായിരിക്കും.
ജനുവരി 26ന് സംസ്ഥാനതല ഭരണഘടനാ സംരക്ഷണ സംഗമം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. സ്‌കൂള്‍-കോളജ്തലങ്ങളില്‍ ആയിരം ഭരണഘടനാ ക്ലാസുകള്‍ സംഘടിപ്പിക്കും. സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിങിന്റെ ആഭിമുഖ്യത്തിലാണ് സ്‌കൂള്‍-കോളജ് തലത്തില്‍ പരിപാടി നടത്തുക. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുമായി ബന്ധപ്പെട്ട് നാഷനല്‍ യൂത്ത് പാര്‍ലമെന്റ് ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടത്തും.
സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
ശബരിമല വിഷയത്തില്‍ കാലത്തിന് പിറകോട്ട് നടക്കാന്‍ സാധിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. നവോത്ഥാനത്തിന് തുടര്‍ച്ചയുണ്ടാവേണ്ടത് ഏതൊരു കാലഘട്ടത്തിന്റെയും ആവശ്യമാണ്. ഇതിനോട് പുറംതിരിഞ്ഞുനിന്നാല്‍ നമ്മുടെ സമൂഹം പിറകോട്ടുപോവും. ക്ഷേത്രപ്രവേശന വിളംബരം ക്ഷേത്രത്തിലേക്കുള്ള പ്രവേശനം മാത്രമായിരുന്നില്ല, വലിയൊരു വിഭാഗം ജനങ്ങളുടെ ഹിന്ദുമതത്തിലേക്കുള്ള പ്രവേശനം കൂടിയായിരുന്നു. വിശ്വാസമായിരുന്നു ശരിയെങ്കില്‍ അന്നത്തെ വിശ്വാസപ്രകാരം വലിയൊരു സമൂഹം ഹിന്ദുമതത്തിന് പുറത്താകുമായിരുന്നു. ചരിത്രത്തില്‍ ഇത്തരം ഒരുപാട് അനുഭവങ്ങളുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss