|    Nov 14 Wed, 2018 5:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി: വാഹനങ്ങള്‍ക്ക് നിയന്ത്രണം

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഉദ്ഘാടനച്ചടങ്ങിലെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവും. നാളെ രാവിലെ 11ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രത്യേക ക്ഷണിതാക്കളുടെയും വിഐപികളുടെയും വാഹനങ്ങള്‍ ആളെ ഇറക്കിയശേഷം അഡ്മിനിസ് ട്രേറ്റീവ് ബ്ലോക്ക് മുതല്‍ നിയമസഭാ മ്യൂസിയം വരെയുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. മീഡിയാ വാഹനങ്ങള്‍ സ്റ്റേഡിയം ഗേറ്റ് വഴി പ്രവേശിച്ച് ഫയര്‍ സ്റ്റേഷന്‍ മുതല്‍ താഴെ ബയോപാര്‍ക്ക് വരെ പാര്‍ക്ക് ചെയ്യണം. മറ്റു വാഹനങ്ങള്‍ സ്പീക്കര്‍ ഗേറ്റു വഴി അകത്തു പ്രവേശിച്ച് ലൈബ്രറി ഗേറ്റിനു സമീപം ആളെ ഇറക്കി തിരികെ ബ്രിഗേഡ് ഗേറ്റുവഴി പുറത്തിറങ്ങി മ്യൂസിയം, കനകക്കുന്ന്, എല്‍എംഎസ് കോംപൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ചടങ്ങിനെത്തുന്ന പ്രത്യേക ക്ഷണിതാക്കള്‍ രാവിലെ 10.30ന് മുമ്പ് ഹാളിലെത്തണം. ബാഗ്, കുട, മൊബൈല്‍ ഫോണ്‍, കാമറ എന്നിവ കൊണ്ടുവരാന്‍ പാടില്ല. നാളെ ചടങ്ങ് അവസാനിക്കുന്നതുവരെ പൊതുജനങ്ങള്‍ക്ക് നിയമസഭാ സമുച്ചയത്തിലും നിയമസഭാ മ്യൂസിയത്തിലും പ്രവേശനം ഉണ്ടാവില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss