|    Jan 21 Sat, 2017 6:53 pm
FLASH NEWS
Home   >  Sports  >  Others  >  

ഫെല്‍പ്‌സ് @ 21

Published : 11th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: നീന്തല്‍ക്കുളത്തിലെ മാത്രമല്ല ഒളിംപിക്‌സ് ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത താരമെന്ന നേട്ടത്തിലേക്ക് അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ് കുതിക്കുന്നു. റിയോയില്‍ ഇന്നലെ രണ്ടിനങ്ങൡ പൊന്നണിഞ്ഞ ഫെല്‍പ്‌സ് ഇതോടെ തന്റെ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ സമ്പാദ്യം 21 ആക്കി ഉയര്‍ത്തി. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലും 4-200 മീ ഫ്രീസ്റ്റൈല്‍ റിലേയിലുമാണ് ഫെല്‍സ് തന്റെ 20, 21 സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയത്.
2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഫെല്‍പ്‌സ് കൈവിട്ട ഏക സ്വര്‍ണം 200 മീ ബട്ടര്‍ഫ്‌ളൈ ഇനത്തിലായിരുന്നു. ഇന്നലെ ഇതു തിരിച്ചുപിടിച്ച് അമേരിക്കന്‍ സുവര്‍ണമല്‍സ്യം പ്രായശ്ചിത്തം ചെയ്തു.
ലക്ഷ്യം പൂര്‍ത്തീകരിച്ചെന്നാണ് ഈ മെഡ ല്‍ നേട്ടത്തെക്കുറിച്ച് ഫെല്‍പ്‌സ് വിശേഷിപ്പിച്ചത്. ബ്രെഡ്ഡും ബട്ടറും പോലെയാണ് തനിക്ക് ഈയിനമെന്നും 2000ലെ കന്നി ഒളിംപിക്‌സി ല്‍ ഇതിലാണ് ആദ്യമായി മല്‍സരിച്ചതെന്നും 31കാരന്‍ പറഞ്ഞു.
ബട്ടര്‍ഫ്‌ളൈയില്‍ 2012ലെ ലണ്ടന്‍ ഒൡപിക്‌സില്‍ ഫെല്‍പ്‌സിന് വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടിവരികയായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയുടെ ചാഡ്‌ലെ ക്ലോസിനായിരുന്നു സ്വര്‍ണം. ഇന്നലെ ക്ലോസിനെ പിന്തള്ളിയാണ് ഫെല്‍പ്‌സ് സ്വര്‍ണത്തിലേക്ക് നീന്തിക്കയറിയത്. 1.53.36 സെക്കന്റില്‍ താരം മല്‍സരം പൂര്‍ത്തിയാക്കി. കഴിഞ്ഞ തവണത്തെ ചാംപ്യന്‍ ക്ലോസിനു നാലാമതെത്താനേ കഴിഞ്ഞുള്ളൂ.
4-200 മീ ഫ്രീസ്റ്റൈല്‍ റിലേയില്‍ കോണര്‍ ഡ്വയര്‍, റയാന്‍ ലോക്‌റ്റെ, ടോണ്‍ലി ഹാസ് എന്നിവര്‍ക്കൊപ്പം മല്‍സരിച്ചാണ് ഫെല്‍പ്‌സ് സുവര്‍ണ വിജയത്തില്‍ പങ്കാളിയായത്.
ഇന്ത്യക്ക് അരികെ ഫെല്‍പ്‌സ്
ഇന്നലെ റിയോയില്‍ രണ്ടു സ്വര്‍ണമെഡലുകള്‍ കൂടി കരസ്ഥമാക്കിയതോടെ അമേരിക്കന്‍ സുവര്‍ണമല്‍സ്യം മൈക്കല്‍ ഫെല്‍പ്‌സ് ഒരു അപൂര്‍വനേട്ടത്തിന് തൊട്ടരികിലെത്തി. 1900ല്‍ അരങ്ങേറിയതു മുതല്‍ ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യ ഇതുവരെ നേടിയ 26 മെഡലുകള്‍ക്കൊപ്പമെത്താന്‍ ഫെല്‍പ്‌സിന് ഇനിയൊരു മെഡല്‍ മാത്രം മതി. 25 മെഡലുകളാണ് ഇപ്പോള്‍ അമേരിക്കന്‍ സൂപ്പര്‍ താരത്തിന്റെ സമ്പാദ്യം.
ഇതുവരെ ഒമ്പത് സ്വര്‍ണമാണ് ഇന്ത്യക്കു ലഭിച്ചതെങ്കില്‍ 21 മെഡലുകളുമായി ഫെല്‍പ്‌സ് ബഹുദൂരം മുന്നിലാണ്.
ഏതന്‍സ് ഒളിംപിക്‌സില്‍ ആറു സ്വര്‍ണമെഡലുകളുമായി വരവറിയിച്ച താരം 2008 ല്‍ ബെയ്ജിങില്‍ സുവര്‍ണനേട്ടം എട്ടാക്കി ഉയര്‍ത്തി. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ നാലു സ്വര്‍ണവും രണ്ടു വെള്ളിയുമാണ് ഫെല്‍പ്‌സ് നേടിയത്.
21 സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവുമാണ് അമേരിക്കന്‍ താരത്തിന്റെ സമ്പാദ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക