|    Oct 21 Sun, 2018 9:00 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫെല്‍പ്‌സിനെ അട്ടിമറിച്ച കൊച്ചുപയ്യന്‍; ഇവന്‍ സിംഗപ്പൂരിന്റെ ഹീറോ

Published : 17th August 2016 | Posted By: SMR

സിംഗപ്പൂര്‍ സിറ്റി: ജോസഫ് സ്‌കൂളിങ് എന്ന 21കാരന്‍ ഇപ്പോഴും അദ്ഭുതലോകത്താണ്. താന്‍ അട്ടിമറിച്ചത് ലോകംകണ്ട ഏറ്റവും വലിയ നീന്തല്‍ താരത്തെയാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും അവനായിട്ടില്ല. രാജ്യത്തിന് ആദ്യമായി ഒളിംപിക്‌സ് സ്വര്‍ണം നേടിക്കൊടുത്ത ആ കൊച്ചുപയ്യനെ സ്വീകരിക്കാന്‍ ആയിരങ്ങളാണു നേരം പുലരുംമുമ്പെ കഴിഞ്ഞദിവസം സിംഗപ്പൂര്‍ സിറ്റി ചാംഗി വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്.
100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലാണ് 21കാരനായ സ്‌കൂളിങ് ലോകത്തെ ഞെട്ടിച്ചത്. 50.39 സെക്കന്‍ഡില്‍ മല്‍സരം പൂര്‍ത്തിയാക്കിയ സ്‌കൂളിങ് ഒളിംപിക്‌സ് റെക്കോഡും സ്വന്തം പേരില്‍ കുറിച്ചു. മൈക്കല്‍ഫെല്‍പ്‌സ് ഒരിക്കലും പ്രതീക്ഷിക്കാത്ത തോല്‍വികൂടിയായിരുന്നു ഇത്. 50.39 സെക്കന്‍ഡിലാണ് സ്‌കൂളിങ് മുന്നിലെത്തിയത്. ഇത് ഒളിംപിക്‌സ് റെക്കോഡ് കൂടിയായിരുന്നു.
ഹീറ്റ്‌സിലും സെമി ഫൈനലിലും സ്‌കൂളിങായിരുന്നു മുന്നില്‍. ഫെല്‍പ്‌സിന് ഒരു ഘട്ടത്തിലും മുന്നിലെത്താനുമായില്ല. വെള്ളി മെഡലിനു മൂന്ന് അവകാശികളായിരുന്നു. ഫെല്‍പ്‌സിനെ തോല്‍പ്പിക്കാനായെങ്കിലും ഫെല്‍പ്‌സ് തന്നെയാണു നീന്തല്‍ക്കുളത്തിലെ തന്റെ ആരാധനാപാത്രമെന്ന് സ്‌കൂളിങ് പറയുന്നു. മല്‍സരശേഷം ഫെല്‍പ്‌സ് തന്നെ അഭിനന്ദിച്ചതു ജീവിതത്തിലൊരിക്കലും മറക്കാനാവില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss