|    Jul 19 Thu, 2018 8:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഫെറ ലംഘനം : അഭിഷേക് വര്‍മയ്ക്ക് 6 മാസം തടവ്‌

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിദേശ വിനിമയ നിയന്ത്രണ നിയമ (ഫെറ) ലംഘനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുമ്പില്‍ ഹാജരാവാതിരുന്ന വിവാദ ആയുധ വ്യാപാരി അഭിഷേക് വര്‍മയ്ക്കു കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. 2,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 1999ലെ ഫെറ നിയമ ലംഘനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുമ്പില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് അഭിഷേക് വര്‍മയ്ക്ക് ഏഴു തവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍, അദ്ദേഹം ഹാജരായില്ല. അഡീഷനല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ജ്യോതി ക്ലര്‍ ആണ് വര്‍മയ്ക്കു ശിക്ഷ വിധിച്ചത്. വര്‍മ മനപ്പൂര്‍വം ഹാജരാവാതിരുന്നതാണെന്ന് ഇഡി കോടതിയെ അറിയിച്ചു. എന്നാല്‍, വര്‍മ നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചതിനാല്‍ അദ്ദേഹത്തെ കോടതി പോവാന്‍ അനുവദിച്ചു. അഭിഷേക് വര്‍മയ്‌ക്കെതിരായി വിവിധ കോടതികളില്‍ അഴിമതി, വഞ്ചന തുടങ്ങിയ കേസുകളുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss