|    Aug 22 Tue, 2017 12:54 pm
FLASH NEWS

ഫെറി സര്‍വീസ് ജീവനക്കാരനെ ആക്രമിച്ചു; കടത്തുവള്ളം നശിപ്പിച്ചു

Published : 8th August 2017 | Posted By: fsq

 

കൊല്ലം: കോര്‍പറേഷന്‍ പരിധിയിലെ കിണറ്റിന്‍മൂട് കണക്കന്‍തുരുത്ത് ഫെറി സര്‍വീസ് ജീവനക്കാരനെ ആക്രമിക്കുകയും കടത്തുവള്ളം നശിപ്പിക്കുകയും ചെയ്തു. കാവനാട് മുക്കാട് കണക്കന്‍ തുരുത്ത് സ്വദേശി ആന്റണി(42)യാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. കണക്കനന്‍ തുരുത്ത് കടവില്‍ ആളെ ഇറക്കിയശേഷം യാത്രക്കാര്‍ക്കായി കത്തുനില്‍ക്കുന്നതിനിടെ സുനില്‍ സുപ്രി, രാജു, എവി, കാമ ആന്റണി തുടങ്ങി ഏഴുപേര്‍ വള്ളത്തില്‍ കയറുകയും കൂട്ടത്തിലുള്ള എവിയുടെ വീട്ടിലേയ്ക്ക് വള്ളം വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആ കടവിലേയ്ക്ക് വള്ളം കൊണ്ടുപോകുവാന്‍ കോര്‍പറേഷന്റെ അനുവാദമില്ലെന്ന് വ്യക്തമാക്കി. ഈ സമയം മദ്യത്തിന്റെ ലഹരിയില്‍ ആയിരുന്ന സംഘം തനിക്കെതിരേ ആക്രമണഭീഷണി മുഴക്കുകുയം വള്ളത്തിന്റെ തുഴ വാങ്ങി വള്ളവും വള്ളത്തിലുണ്ടായ വസ്തുക്കളും തകര്‍ക്കുകയും ചെയ്‌തെന്ന് ആന്റണി പോലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ലൈറ്റ്,വയര്‍ലെസ് സെറ്റ്,മൊബൈല്‍ഫോണ്‍ എന്നിവ തല്ലിതകര്‍ത്തു. തുടര്‍ന്ന് ബലമായി തന്റെ വസ്ത്രങ്ങള്‍ അഴിച്ചെടുത്തിട്ട് സംഘം കായലിലേയ്ക്ക് തള്ളിയിട്ടെന്നും പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക