|    Sep 25 Mon, 2017 3:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫെററിനും ലോപസിനും ജയം

Published : 17th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡേവിസ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ ഇന്ത്യക്ക് തോല്‍വി. ആദ്യദിനം നടന്ന രണ്ട് മല്‍സരങ്ങളിലും ഇന്ത്യ വമ്പന്‍മാരായ സ്‌പെയിനിനോട് പരാജയപ്പെട്ടു.
സിംഗിള്‍സിലെ ആദ്യ മല്‍സരത്തില്‍ റാംകുമാര്‍ രാമാനന്ദനും രണ്ടാമങ്കത്തില്‍ സാകേത് മൈനേരിയുമാണ് തോല്‍വി വഴങ്ങിയത്. സ്‌പെയിനിനു വേണ്ടി റാക്കറ്റേന്തിയ ഡേവിഡ് ഫേററും ഫെലിസിയാനോ ലോപസുമാണ് വിജയക്കൊടി നാട്ടിയത്. ഇതോടെ അഞ്ച് ഗെയിം പോരാട്ടത്തില്‍ സ്‌പെയിന്‍ ഇന്ത്യക്കെതിരേ 1-0ന്റെ ലീഡ് സ്വന്തമാക്കി.
രാമാനന്ദനെ ലോക 26ാം റാങ്കുകാരനായ ലോപസാണ് പരാജയപ്പെടുത്തിയത്.  മുന്‍ ലോക ഒന്നാം റാങ്കുകാരനായ റാഫേല്‍ നദാല്‍ വയറുവേദനയെ തുടര്‍ന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് രാമാനന്ദനെതിരേ പകരക്കാരനായി ലോപസ് കളത്തിലിറങ്ങിയത്. ഇതോടെ 14 തവണ ഗ്രാന്‍ഡ്സ്ലാം വിജയിയായ നദാലിന്റെ മല്‍സരം നേരിട്ട് വീക്ഷിക്കാനുള്ള ഇന്ത്യന്‍ ആരാധകരുടെ അവസരവും നഷ്ടമായി.
ലോപസിനെതിരേ ലോക 203ാം റാങ്കുകാരനായ രാമാനന്ദന്‍ പൊരുതി കീഴടങ്ങുകയായിരുന്നു. നാല് സെറ്റുകള്‍ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം ലോപസിന് മുന്നില്‍ മുട്ടുമടക്കിയത്. മല്‍സരത്തിലെ ആദ്യ രണ്ട് സെറ്റുകളിലും ഇഞ്ചോടിഞ്ച് പൊരുതിയ രാമാനന്ദന്‍ മൂന്നാം സെറ്റ് കൈക്കലാക്കുകയും ചെയ്തിരുന്നു. എന്നാല്‍, തന്റെ പരിചയസമ്പന്നത മുതലെടുത്ത് ലോപസ് മല്‍സരം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 4-6, 4-6, 6-3, 1-6. മല്‍സരം രണ്ട് മണിക്കൂറും 26 മിനിറ്റും നീണ്ടുനിന്നു.
എന്നാല്‍, സാകേതിനെതിരേ അനായാസ ജയമാണ് ലോക 13ാം റാങ്കുകാരനായ ഫെറര്‍ സ്വന്തമാക്കിയത്. ഒരു സെറ്റിലും 137ാം റാങ്കുകാരനായ സാകേതിന് ഫെററിന് ഭീഷണി ഉയര്‍ത്താനായില്ല. സ്‌കോര്‍: 1-6, 2-6, 1-6.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക