|    Oct 21 Sun, 2018 5:02 am
FLASH NEWS
Home   >  National   >  

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതിന് വഴക്കുപറഞ്ഞു;പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി

Published : 17th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: കൂടുതല്‍ സമയവും ഫെയ്‌സ്ബുക്കില്‍ ചിലവഴിച്ചതിന് സഹോദരന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലാണ് സംഭവം. മുഴുവന്‍ സമയവും ഫെയ്‌സ്ബുക്കില്‍ ചിലവഴിച്ച പെണ്‍കുട്ടി പഠനത്തിലും ആഹാരം കഴിക്കുന്നതിലും മറ്റും താല്‍പര്യം കാണിക്കാതെയായി. സ്‌കൂളില്‍ പോകാനും താല്‍പര്യമില്ലാതായതോടെ സഹോദരന്‍ വഴക്കുപറയുകയായിരുന്നു. ഇതേതുര്‍ന്ന് പെണ്‍കുട്ടി രാത്രി മുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.മരിക്കുന്നതിന് മുന്‍പ് താന്‍ മരിച്ചുവെന്ന് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss