|    Mar 26 Sun, 2017 1:05 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഫെയ്‌സ്ബുക്കിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം: മലയാളിക്ക് ശിക്ഷ

Published : 17th July 2016 | Posted By: sdq

facebook_Crimeദോഹ: ജോലി ചെയ്തിരുന്ന കമ്പനിക്കെതിരേ ഫെയ്സ്ബുക്കിലൂടെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ മലയാളി യുവാവിനെ ദോഹ കോടതി ശിക്ഷിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ സൈബര്‍ കേസില്‍ ഖത്തറില്‍ ശിക്ഷിക്കപ്പെടുന്നതെന്നാണറിയുന്നത്. ദോഹയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി തൊഴിലാളിയാണ് ശിക്ഷിക്കപ്പെട്ടത്.
10,000 റിയാല്‍ പിഴയടയ്ക്കാനാണ് പെരുമാറ്റദൂഷ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദോഹ മിസ്ഡെമിയനര്‍ കോടതിയുടെ ഉത്തരവ്. പ്രതിയുടെ അസാന്നിധ്യത്തിലാണ് കോടതി ശിക്ഷവിധിച്ചത്. ഇയാള്‍ക്കെതിരേ 2015 ഡിസംബര്‍ 21നാണ് കമ്പനി അപകീര്‍ത്തിക്കേസ് ഫയല്‍ചെയ്തത്. ഒരേ ഉടമസ്ഥതയിലുള്ള കണ്‍സ്ട്രക്ഷന്‍, ട്രേഡിങ് കമ്പനികളിലൊന്നില്‍ ജോലിചെയ്തിരുന്ന ഇയാള്‍ രണ്ടുസ്ഥാപനങ്ങള്‍ക്കുമെതിരെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നായിരുന്നു കേസ്.
തെളിവിനായി മലയാളത്തിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന്റെ നിയമപ്രകാരം സാക്ഷ്യപ്പെടുത്തിയ അറബിക് പരിഭാഷയും കമ്പനി കോടതിയില്‍ ഹാജരാക്കി. കമ്പനിക്കെതിരായ പരാമര്‍ശങ്ങള്‍ കേരളത്തില്‍ നിന്നുള്ള ഒരു തൊഴിലാളി തന്നോടു പറഞ്ഞകാര്യമെന്ന നിലയിലാണ് ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
കമ്പനിയുടെ തട്ടിപ്പിനിരയായ പലരിലൊരാളാണ് തനിക്ക് ഈ വിവരങ്ങള്‍ തന്നതെന്നും ഫെയ്സ് ബുക്കിലിട്ടിരുന്നു. കമ്പനി ജീവനക്കാരനായിരിക്കെ അക്കാര്യം മറച്ചുവച്ച് മറ്റൊരാള്‍ പറഞ്ഞതെന്ന രീതിയില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത് കമ്പനിയെയും ഉടമകളേയും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണെന്ന വിലയിരുത്തലിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

(Visited 655 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക