|    Jul 28 Fri, 2017 4:41 pm
FLASH NEWS

ഫെയര്‍സ്‌റ്റേജ് പുതുക്കിയിട്ടും യാത്രാനിരക്ക് കുറച്ചില്ല; ബസ് യാത്രക്കാര്‍ പ്രക്ഷോഭത്തിലേക്ക്

Published : 1st July 2016 | Posted By: SMR

പെരിന്തല്‍മണ്ണ: കരിങ്കല്ലത്താണി-ആലിപ്പറമ്പ്, കരിങ്കല്ലത്താണി-കാമ്പ്രം, കരിങ്കല്ലത്താണി-വെട്ടത്തൂര്‍ എന്നീ റൂട്ടുകളില്‍ ദീര്‍ഘകാലമായി നിലവിലുണ്ടായിരുന്ന അധിക ബസ്ചാര്‍ജ് നീക്കണമെന്ന ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ആവശ്യം മലപ്പുറം ആര്‍ടിഒ പരിശോധിച്ച് സ്‌റ്റേജ് പുനര്‍നിര്‍ണയിച്ച് ഉത്തരവിറക്കി.
ജൂണ്‍ ആറിന് ചേര്‍ന്ന ആര്‍ടിഎ യോഗത്തിലാണ് സ്‌റ്റേജ് പുനര്‍നിര്‍ണയിച്ചത്. എന്നാല്‍, മൂന്ന് റുട്ടുകളിലും നിലവില്‍ ഈടാക്കുന്ന ചാര്‍ജ് കുറയ്ക്കാന്‍ ബസ്സുടമകള്‍തയ്യാറാവുന്നില്ല. ഏഴ് കിലോമീറ്ററിന് താഴെ നിലവില്‍ രണ്ട് സ്‌റ്റേജ് എന്നതാണ് കണക്ക്. ഇത് മറികടന്നാണ് കരിങ്കല്ലത്താണിയില്‍നിന്ന് കാമ്പ്രം, ആലിപ്പറമ്പ് റൂട്ടുകളില്‍ മൂന്ന് സ്‌റ്റേജിന്റെ തുക ടിക്കറ്റ് ചാര്‍ജായി ഈടാക്കിയിരുന്നത്. കാമ്പ്രം റൂട്ടില്‍ പൂവത്താണി ഒഴിവാക്കി ചോരാണ്ടി, കൊടേക്കാട് നിലനിര്‍ത്തി.
ആലിപ്പറമ്പ് റൂട്ടിലും മൂന്ന് സ്‌റ്റേജില്‍നിന്ന് രണ്ടാക്കി ചുരുക്കിയാണ് ഉത്തരവിറക്കിയത്. കരിങ്കല്ലത്താണി- വെട്ടത്തുര്‍ റൂട്ടില്‍ ഇബ്രാഹീംപടി, മാട്ടറക്കല്‍, കുറ്റിപ്പുളി, എന്നതില്‍നിന്ന് മാട്ടറക്കല്‍ സ്‌റ്റേജും ഒഴിവാക്കിയിട്ടുണ്ട്. ആലിപ്പറമ്പ്, കാമ്പ്രം റൂട്ടുകളില്‍ ഏഴുരൂപയ്ക്ക് പകരം ഒമ്പതും വെട്ടത്തുര്‍ റൂട്ടില്‍ ഒമ്പതിന് പകരം പഴയനിരക്കായ പത്തു രൂപയുമാണ് പുനര്‍നിര്‍ണയത്തിന് ശേഷവും ഈടാക്കുന്നത്. മൂന്ന് റൂട്ടുകളിലായി 30 ട്രിപ്പുകളാണ് പലസമയങ്ങളിലായി നടത്തുന്നത്. അമിത നിരക്ക് ഈടാക്കുന്നതിനെതിരേ സര്‍വകക്ഷി യോഗം ചേര്‍ന്ന് ആലിപ്പറമ്പ് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ടി കെ ഹംസ എന്നമുത്തു (ചെയര്‍മാന്‍), എം പി മോഹനന്‍ (വൈ.ചെയര്‍), കെ രാധാകൃഷ്ണന്‍ (കണ്‍വീനര്‍), കെ മധുസൂദനന്‍ (ജോ. കണ്‍), ടി കെ അയമു (ഖജാഞ്ചി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗത്തില്‍ കെ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. പി കെ സൈത് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക