|    Jan 17 Tue, 2017 6:23 am
FLASH NEWS

ഫെഫ്ക പ്രസിഡന്റ് സ്ഥാനം കമല്‍ രാജിവയ്ക്കില്ല

Published : 17th July 2016 | Posted By: SMR

കൊച്ചി: സിനിമാ മേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നു സംവിധായകന്‍ കമല്‍ രാജിവയ്ക്കില്ല. ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി ചുമതലയേറ്റതിനാല്‍ ഫെഫ്കയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ കമല്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അംഗങ്ങള്‍ അനുവദിച്ചില്ല. പുതിയ ഭരണസമിതി ചുമതലയേറ്റ് കുറച്ചു മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നതിനാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കാട്ടിയാണ് മുന്‍ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ളവര്‍ കമലിന്റെ അഭ്യര്‍ഥന നിരസിച്ചത്. ഈ ഭരണസമിതിയുടെ കാലാവധി തീരുന്ന നവംബര്‍ വരെ സ്ഥാനത്ത് തുടരാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ കമലിന് നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക