|    Jun 25 Mon, 2018 3:47 pm
Home   >  News now   >  

ഫെന്‍സിങ്ങില്‍ ചരിത്രം രചിച്ച് ഇന്ത്യന്‍ താരം

Published : 29th May 2017 | Posted By: ev sports


റെയ്ക്ജാവിക്( ഐസ്‌ലാന്‍ഡ്):  ഐസ്ലന്‍ഡില്‍ നടക്കുന്ന ഫെന്‍സിങ്ങ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യന്‍ താരം ഭവാനി ദേവി. ഇന്ത്യയില്‍ വേണ്ടത്ര പ്രോല്‍സാഹനം ലഭിക്കാത്ത ഫെന്‍സിങ്ങ് ഇനത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം അന്താരാഷ്ട്ര സ്വര്‍ണമെഡല്‍ സ്വന്തമാക്കുന്നത്. ടുര്‍ണോയി സാറ്റ്‌ലൈറ്റ് ഫെന്‍സിങ്ങ് ചാംപ്യന്‍ഷിപ്പിലായരുന്നു ചെന്നൈ സ്വദേശിനിയായ ഭവാനിയുടെ സുവര്‍ണ നേട്ടം.
ബ്രിട്ടണ്‍ താരം ജെയ്ന്‍ ഹാംപ്്‌സണെ 15-13 എന്ന സ്‌കോറിനാണ് ഭവാനി ദേവി പരാജയപ്പെടുത്തിയത്. ഇതാദ്യമായല്ല ഭവാനി ഫെന്‍സിങ്ങില്‍ ഇ്ന്ത്യക്കുവേണ്ടി മികവ് തെളിയിക്കുന്നത്. കോമണ്‍വെല്‍ത്ത് ചാംപ്യന്‍ഷിപ്പിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും വെള്ളിമെഡല്‍ കരസ്ഥമാക്കിയ ചരിത്രവും ഭവാനിക്കുണ്ട്. തലശ്ശേരി സായ് സെന്ററില്‍ പരിശീലനം നേടിയ ഭവാനി ബ്രണ്ണന്‍ കോളേജിലാണ് പഠിച്ചത്. മൂന്ന് തവണ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഭവാനി രണ്ടു തവണയും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു. മികച്ച മല്‍സരത്തിന് ശേഷമാണ് വിജയം നേടാനായതെന്നും വിജയത്തില്‍ സന്തോഷമുണ്ടെന്നും രാജ്യത്തിനായി കൂടുതല്‍ മെഡല്‍ നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും മല്‍സരശേഷം ഭവാനി പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss