|    Aug 21 Mon, 2017 2:01 pm
Home   >  Todays Paper  >  page 11  >  

ഫെഡ് കപ്പ് ടെന്നിസ് കിരീടം ചെക് റിപബ്ലിക്കിന്

Published : 15th November 2016 | Posted By: SMR

പാരിസ്: വതികളുടെ ഫെഡ് കപ്പ് ടെന്നിസ് കിരീടം ചെക് റിപബ്ലിക്കിന്. ഫൈനലില്‍ ഫ്രാ ന്‍സിനെ 3-2നു തകര്‍ത്താണ് ചെക് ടീം വിജയമാഘോഷിച്ചത്. ഇത് അഞ്ചാംതവണയാണ് ചെക് റിപബ്ലിക്ക് ഫെഡ് കപ്പ് കിരീടം സ്വന്തമാക്കുന്നത്. നിര്‍ണായകമായ അവസാന ഡബിള്‍സ് മ ല്‍സരത്തില്‍ കരോലില പ്ലിസ്‌ക്കോവ-ബാര്‍ബറ സ്‌ട്രൈക്കോവ സഖ്യം ക്രിസ്റ്റീന മ്ലഡനോവിക്- കരോലിനി ഗാര്‍ഷ്യ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 7-5.
ഈ സീസണില്‍ ഫ്രഞ്ച് ഓപണ്‍ കിരീടം സ്വന്തമാക്കിയ പ്ലിസ്‌ക്കോവ- സ്‌ട്രൈക്കോവ സഖ്യം മികച്ച പ്രകടനം തന്നെയാണ് ഫെഡ് കപ്പിലും പുറത്തെടുത്തത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് പെട്രാ ക്വിറ്റോവയ്ക്ക് ഫൈനല്‍ റൗണ്ടില്‍ കളിക്കാനായില്ല. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ കിറ്റോവയെ ഫ്രാന്‍സ് താരം ഗാര്‍ഷ്യ ട്രൂ പരാജയപ്പെടുത്തിയിരുന്നു. 1963ല്‍ ആരംഭിച്ച ഫെഡ് കപ്പില്‍ ഏറ്റവും കൂടുതല്‍ ചാംപ്യന്‍മാരായത് അമേരിക്കയാണ്. 17 തവണയാണ് അമേരിക്ക ഫെഡ് കപ്പ് നേടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക