|    Jun 26 Mon, 2017 7:32 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റ് : അനില്‍ഡയ്ക്കും ജയ്ഷയ്ക്കും സ്വര്‍ണം

Published : 30th April 2016 | Posted By: SMR

ന്യൂഡല്‍ഹി: 20ാമത് ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് വീതം സ്വര്‍ണവും വെള്ളിയും ലഭിച്ചു.
വനിതകളിലാണ് രണ്ടാംദിനം കേരളം മെഡല്‍ കൊയ്ത്ത് നടത്തിയത്. ഇന്നലെ അനില്‍ഡ തോമസും ഒപി ജയ്ഷയുമാണ് കേരളത്തിനു വേണ്ടി സ്വര്‍ണം കഴുത്തിലണിഞ്ഞത്. 400 മീറ്ററിലാണ് അനില്‍ഡ സ്വര്‍ണം നേടിയത്.
ഈയിനത്തില്‍ കേരളത്തിന്റെ തന്നെ എംആര്‍ പുവമ്മയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചു. 1500 മീറ്ററിലാണ് ജയ്ഷ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ കേരളത്തിന്റെ തന്നെ പിയു ചിത്ര വെള്ളി മെഡല്‍ കരസ്ഥമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക