|    Oct 23 Tue, 2018 1:08 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫെഡറേഷന്‍ കപ്പ് : മോഹന്‍ ബഗാന് സമനിലകുരുക്ക്; ലജോങിന് ആദ്യജയം

Published : 13th May 2017 | Posted By: fsq

 

പൂനെ: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ മോഹന്‍ ബഗാന് സമനിലക്കുരുക്ക്. ബംഗളൂരു എഫ്‌സിക്കെതിരേ നടന്ന മല്‍സരത്തിലാണ് ബഗാന്‍ 1-1ന് സമനില വഴങ്ങിയത്. രണ്ടാംമല്‍സരത്തില്‍ ഷില്ലോങ് ലജോങ് ജയം നേടി. ഡിഎസ്‌കെ ശിവജിയന്‍സിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ലജോങ് ആദ്യ ജയം നേടിയത്. വമ്പന്‍ ജയം നേടിയെങ്കിലും ലജോങ് താരം കെയ്ത് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. മോഹന്‍ ബഗാന്‍ ഇതുവരെ തോല്‍വിയറിയാതെ 7 പോയിന്റുമായി ബി ഗ്രൂപ്പില്‍ ചാംപ്യന്‍മാരാണ്. തൊട്ടുതാഴെ നില്‍ക്കുന്ന ബംഗളൂരുവിനെതിരായ മൂന്നാം മല്‍സരത്തില്‍ മലയാളി താരം അല്‍വിന്‍ ജോര്‍ജിന്റെ ഗോളില്‍ 11ാം മിനിറ്റില്‍ ബംഗളൂരു ആധിപത്യം നേടിയിരുന്നു. ആദ്യപകുതിയില്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട കൊല്‍ക്കത്തന്‍ കരുത്തര്‍ക്ക് 50ാം മിനിറ്റിലാണ് തോല്‍വിയില്‍ നിന്ന് രക്ഷനേടാനായത്. ഹെയ്തി ഫോര്‍വേഡ് താരം സോണി നോര്‍ദെയാണ് ബംഗളൂരുവിന്റെ വല ചലിപ്പിച്ച് സമനില കണ്ടെത്തിയത്. ബി ഗ്രൂപ്പില്‍ നിന്ന് പ്ലേഓഫ് തേടിയിറങ്ങിയ ലജോങ് ഇതേ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ശിവജിയന്‍സിനെ രണ്ടാംപകുതിയിലാണ് മറികടന്നത്. ലജോങിനു വേണ്ടി അലെന്‍ ദ്യോറി, റെഡീം ടഌങ്, ലാല്‍മുവാന്‍പ്യുയ എന്നിവര്‍ ഗോള്‍ നേടി. മറുവശത്ത് നര്‍സരിയുടെ ഇരട്ടഗോളുകള്‍ ശിവജിയന്‍സിന് നാണംകെട്ട തോല്‍വി ഒഴിവാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss