|    Jun 25 Mon, 2018 2:24 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫെഡറേഷന്‍ കപ്പ് : ചെന്നൈക്ക് ആദ്യജയം

Published : 12th May 2017 | Posted By: fsq

 

ചെന്നൈ: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചെന്നൈ സിറ്റിക്ക് ആദ്യജയം. മൂന്നാംമല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈ തോല്‍പിച്ചു. ആദ്യ രണ്ട് മല്‍സരങ്ങളില്‍ ഐസ്വാളിനോടും ഈസ്റ്റ് ബംഗാളിനോടും പരാജയമറിഞ്ഞ ചെന്നൈ ഹോംഗ്രൗണ്ടില്‍ ജയം നേടി, എ ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. 18ാം മിനിറ്റില്‍ ധനപാല്‍ ഗണേഷിലൂടെ ഒരു ഗോള്‍ മുന്‍തൂക്കം നേടിയ തമിഴന്‍മാര്‍ രണ്ടാംപകുതിയുടെ പകുതിക്ക് ശേഷമാണ് ഗോള്‍ പട്ടിക ഉയര്‍ത്തിയത്. 61ാം മിനിറ്റില്‍ എഡ്വിന്‍ വന്‍സ്പാളും 79ാം മിനിറ്റില്‍ ചാള്‍സ് ഡി സൂസയും ചര്‍ച്ചിലിന്റെ വലകുലുക്കി. ആധികാരികമായ മൂന്ന് ഗോളുകള്‍ക്ക് ചെന്നൈ ജയം നേടുമെന്ന് കരുതിയെങ്കിലും 81ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ ചര്‍ച്ചില്‍ ആശ്വാസ ഗോള്‍ കണ്ടെത്തി. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് ആണ് പന്ത് വലയിലെത്തിച്ചത്. അതേസമയം, നിര്‍ണായകമായ രണ്ടാംമല്‍സരം ഗോള്‍രഹിതമായി അവസാനിച്ചു. ഐസ്വാള്‍- ഈസ്റ്റ് ബംഗാള്‍ മല്‍സരമാണ് സമനിലയില്‍ പിരിഞ്ഞത്. ഐസ്വാളിന്റെ ഹോംഗ്രൗണ്ടിലായിരുന്നു മല്‍സരം. ഇതോടെ, പ്ലേ ഓഫ് ഉറപ്പിച്ച ഐസ്വാളിന്റെ ജയത്തുടര്‍ച്ചയ്ക്ക് അവസാനമായി. ഒരു മല്‍സരത്തില്‍ സമനില നേടിയെങ്കിലും ഒന്നാംസ്ഥാനം വിട്ടുകൊടുത്തിട്ടില്ല ഐസ്വാള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss