|    Feb 20 Tue, 2018 7:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫെഡറേഷന്‍ കപ്പ്‌ : രണ്ടടിച്ച് ഐസ്വാള്‍ ; ബംഗാളിന് ആദ്യജയം

Published : 10th May 2017 | Posted By: fsq

 

ചെന്നൈ: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഐസ്വാള്‍ എഫ്‌സിക്കും ഈസ്റ്റ് ബംഗാളിനും ജയം. ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഐസ്വാള്‍ തോല്‍പിച്ചപ്പോള്‍ ഏകപക്ഷീയമായ രണ്ട് ഗോളിലാണ് ഈസ്റ്റ് ബംഗാള്‍ ജയം നേടിയത്. റോബിന്‍ സിങിന്റെ ഇരട്ടഗോളിലാണ് ഈസ്റ്റ് ബംഗാളിന്റെ ആദ്യജയം. ആദ്യപകുതി അവസാനമിനിറ്റില്‍ അക്കൗണ്ട് തുറന്ന ഫോര്‍വേഡ് താരം 76ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഗോള്‍ ഇരട്ടിപ്പിച്ചു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും തോറ്റതോടെ ചെന്നൈ എ ഗ്രൂപ്പിലെ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ഐസ്വാളിനോടും ചെന്നൈ പരാജയപ്പെട്ടിരുന്നു. ജയം നേടിയ ഈസ്റ്റ്് ബംഗാള്‍ രണ്ടാംസ്ഥാനത്താണ്. ഐലീഗ് കിരീടജേതാക്കളായതിനു പിന്നാലെ ഫെഡറേഷന്‍ കപ്പില്‍ തോല്‍വി അറിയാതെ മുന്നേറുയാണ് ഐസ്വാള്‍. ചര്‍ച്ചില്‍ ബ്രദേഴ്‌സിനേയും തോല്‍പിച്ചതോടെ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്താണ് ഐസ്വാള്‍. ഇന്നലത്തെ മല്‍സരത്തില്‍ 21ാം മിനിറ്റില്‍ ലാല്‍റാംചുല്ലോവയുടെ ഗോളില്‍ ആധിപത്യം നേടിയ ഐസ്വാളിനെതിരേ 84ാം മിനിറ്റില്‍ ചര്‍ച്ചില്‍ തിരിച്ചടിച്ചു. പെനല്‍റ്റിയിലൂടെ അന്‍സുമന ക്രൊമയാണ് സമനില കണ്ടെത്തിയത്. എന്നാല്‍, അവസാന മിനിറ്റില്‍ ലാല്‍ദന്‍മവിയ ഐസ്വാളിന്റെ വിജയ ഗോള്‍ നേടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss