|    Jan 17 Tue, 2017 6:21 am
FLASH NEWS

ഫെഡററും ജോകോവിച്ചും സെമി ഫൈനലില്‍

Published : 21st November 2015 | Posted By: SMR

ലണ്ടന്‍: ലോക ഒന്നാംനമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചും സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരം റോജര്‍ ഫെഡററും എടിപി ലോക ടൂര്‍സ് ഫൈനല്‍സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. ഗ്രൂപ്പില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലും ജയിച്ച് ഒന്നാമനായാണ് ഫെഡറര്‍ മുന്നേറിയതെങ്കില്‍ ജോകോവിച്ച് രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഫെഡറര്‍ ജപ്പാന്റെ കെയ് നിഷികോരിയെയാണ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് അടിയറവ്പറയിച്ചത്. സ്‌കോര്‍: 7-5, 4-6, 6-4. മല്‍സരം രണ്ടു മണിക്കൂറും 10 മിനിറ്റും നീണ്ടുനിന്നു.
ആന്‍ഡി മുറേ- സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍ക മല്‍സരത്തിലെ വിജയിയാണ് സെമിയില്‍ ഫെഡററുടെ എതിരാളി.
അതേസമയം, തൊട്ടുമുമ്പത്തെ കളിയില്‍ ഫെ ഡററോട് തോറ്റ ജോകോവിച്ച് അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ചെക് റിപബ്ലിക് താരം തോമസ് ബെര്‍ഡിച്ചിനെ 6-4, 7-5ന് പരാജയപ്പെടുത്തുകയായിരുന്നു. സെമിയില്‍ സ്പാനിഷ് താരം റാഫേല്‍ നദാലുമായാണ് ജോകോവിച്ച് ഏറ്റുമുട്ടുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക