|    Jul 27 Thu, 2017 10:28 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫെഡറര്‍, വീനസ് നാലാംറൗണ്ടില്‍; വാവ്‌റിന്‍ക പുറത്ത്

Published : 3rd July 2016 | Posted By: SMR

ലണ്ടന്‍: ഏഴു തവണ ചാംപ്യനായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ നാലാംറൗണ്ടില്‍ കടന്നു. വനിതകളില്‍ അമേരിക്കയുടെ വീനസ് വില്യംസും നാലാംറൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.
എന്നാല്‍ ലോക അഞ്ചാംനമ്പര്‍ സ്വിറ്റ്‌സര്‍ല ന്‍ഡ് താരം സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍ക രണ്ടാംറൗണ്ടില്‍ അട്ടിമറിത്തോല്‍വിയോടെ പുറത്തായി.
വനിതാ സിംഗിള്‍സി ല്‍ നിലവിലെ ചാംപ്യ നും അമേരിക്കന്‍ താരവു മായ സെറീന വില്യംസ്, റഷ്യയുടെ സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവ എന്നിവര്‍ മൂന്നാംറൗണ്ടില്‍ ഇടംനേടി.
തികച്ചും ഏകപക്ഷീയമായ മൂന്നാംറൗണ്ട് മല്‍സരത്തില്‍ ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനെയാണ് ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്‌കോര്‍: 6-4, 6-2, 6-2. പരിക്കു ഭേദമായി രണ്ടു വര്‍ഷത്തിനുശേഷം ആദ്യ ഗ്രാന്റ്സ്ലാം കളിച്ച അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രായാണ് വാവ്‌റിന്‍കയെ വീഴ്ത്തിയത്. സ്‌കോര്‍: 3-6, 6-3, 7-6, 6-3.
വനിതാ സിംഗിള്‍സില്‍ വീനസ് റഷ്യയുടെ ദാരിയ കസാത്കിനയെ 7-5, 4-6, 10-8നു കീഴടക്കി. അതേസമയം, നാട്ടുകാരിയായ ക്രിസ്റ്റീന മക്കാലെയ്‌ക്കെതിരേ ജയത്തിനുവേണ്ടി സെറീനയ്ക്ക് ഏറെ പണിപ്പെടേണ്ടിവന്നു. 6-7, 6-2, 6-4 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ ജയം. കുസ്‌നെറ്റ്‌സോവ ബ്രിട്ടന്റെ താര മൂറിനെ 6-1, 2-6, 6-3നാണ് കീഴടക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക