|    Jul 18 Wed, 2018 1:09 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫെഡറര്‍ മികവില്‍ യൂറോപ്പിന് കിരീടം

Published : 26th September 2017 | Posted By: fsq

 

പ്രാഗ്:  അരീന ഇന്‍ഡോര്‍ നടന്ന പ്രഥമ ലേവര്‍കപ്പ് ടെന്നിസില്‍ മുന്‍ലോക ചാംപ്യന്‍ റോജര്‍ഫെഡറര്‍ മികവില്‍ യൂറോപ്യന്‍ ടീമിന് ജയം. യൂറോപ്പ് ഒഴികെയുള്ള ലോക ടീമിനെ 15-9 എന്ന സ്‌കോറിനാണ് ഫെഡററുടെ ടീം പരാജയപ്പെടുത്തിയത്.വ്യക്തിഗത ഇനത്തില്‍ നടന്ന സിംഗിള്‍സ് ഫൈനലില്‍ ലോകടീമിന്റെ ആസ്‌ത്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനേയും ഫെഡറര്‍ പരാജയപ്പെടുത്തി. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു സ്വിസ് താരത്തിന്റെ ജയം. ആദ്യ സെറ്റില്‍ 6-4ന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ഫെഡറര്‍ ശക്തമായ തിരിച്ചു വരവ് നടത്തിയത്.  കഴിഞ്ഞ ദിവസം ലോക ടീമിനെതിരേ യൂറോപ്യന്‍ ടീമിനെ പ്രതിനിധീകരിച്ചെത്തിയ ഫെഡറര്‍ – നദാല്‍ സഖ്യം വിജയിച്ചിരുന്നു. ലോകടീമിനെ പ്രതിനിധീകരിച്ച അമേരിക്കയുടെ സാംകുറേ-ജാക്ക് സോക്ക് സഖ്യത്തെയാണ് മുന്‍ലോകചാംപ്യന്‍മാര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4,1-6,10-5. ആദ്യമായിട്ടായിരുന്നു ലോകോത്തര താരങ്ങളായ ഇരുവരും ഒരുമിച്ച് കളിച്ച് വിജയിച്ചത്. രണ്ടര ലക്ഷം യുഎസ് ഡോളറാണ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക.  ഒമ്പത് രാജ്യങ്ങളില്‍ നിന്നായി പന്ത്രണ്ട് താരങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss