|    Sep 20 Thu, 2018 1:56 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫെഡറര്‍ ദ മാന്‍

Published : 30th January 2017 | Posted By: fsq

 

മെല്‍ബണ്‍: പ്രായവും പരിക്കും പ്രകടനത്തിന് മുന്നില്‍ വഴിമാറിയ ആസ്‌ത്രേലിയന്‍ ഓപണിലെ പുരുഷ സിംഗിള്‍സിലെ ക്ലാസിക് പോരില്‍ സ്വിസര്‍ലാന്റിന്റെ ഇതിഹാസതാരം റോാജര്‍ ഫെഡര്‍ക്ക് കിരീടം. ആവേശം നിറഞ്ഞ്  നിന്ന അഞ്ചു സെറ്റുകള്‍ക്കൊടുവിലാണ് സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിനെ മുട്ടുകുത്തിച്ച് ഫെഡറര്‍ തന്റെ 18ാം ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 3-6, 6-1, 3-6, 6-3. ക്ലാസിക് പോരാട്ടംമെന്ന വിശേഷണത്തിനൊത്തവണ്ണം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു താരങ്ങളും പുറത്തെടുത്തത്. മൂന്ന് മണിക്കൂറും 38 മിനിറ്റും നീണ്ടു നിന്ന മാസ്മരിക പോരാട്ടത്തിലെ അഞ്ചാം സെറ്റിലാണ് നദാലിനെ ഫെഡറര്‍ തളച്ചത്. ഇതിന് മുമ്പ് ഇരുവരും എട്ടുതവണ ഗ്രാന്റ്സ്ലാം ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണയും ജയിച്ച നദാലിന്് നീണ്ട നാളുകള്‍ക്ക് ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ ഫെഡറര്‍ പ്രകടനം കൊണ്ട് മറുപടി പറയുകയായിരുന്നു.വാശിയേറിയ പോരാട്ടത്തില്‍ ഒന്നാം സെറ്റ് ഫെഡറര്‍ തന്നെയാണ് നേടിയെടുത്തത്. ആദ്യ പോയിന്റെ് നേടിയത് നദാലായിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവിലൂടെ 6-4 ന് ഫെഡറര്‍ ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു.എന്നാല്‍ രണ്ടാം സെറ്റ് മികച്ച തിരിച്ചുവരവിലൂടെ നദാല്‍ നേടിയെടുത്തു. തുടര്‍ച്ചയായി നാല് പോയിന്റുകള്‍ നേടി ഫെഡറര്‍ക്ക് ശക്തമായ മറുപടി നല്‍കിയ നദാല്‍ 42 മിനിറ്റ് നീണ്ട് നിന്ന രണ്ടാം സെറ്റ് 6-3 ന് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ ആദ്യ പോയിന്റ് നേടി ഫെഡറര്‍ കരുത്തുകാട്ടി. 10 മിനിറ്റ് നീണ്ട കരുത്തുറ്റ പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ മൂന്നാം സെറ്റിലെ ആദ്യ പോയിന്റ് സ്വന്തമാക്കിയത്. തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ ഫെഡറര്‍ സ്വന്തമാക്കിയ ശേഷമാണ് മൂന്നാം സെറ്റില്‍ നദാലിന് അക്കൗണ്ട് തുറക്കാനായത്. എന്നാല്‍ മികവ് തുടര്‍ന്ന് ഫെഡറര്‍ 6-1 ന് മൂന്നാം സെറ്റ് നേടിയെടുത്തു.നാലാം സെറ്റില്‍ വീണ്ടും നദാല്‍ തിരിച്ചെത്തി. ശാരീരിക ക്ഷമതക്കുറവിനെത്തുടര്‍ന്ന് മല്‍സരത്തിനിടയ്ക്ക് പലതവണ ഫെഡറര്‍ വിശ്രമിച്ചു. ഫെഡറര്‍ പൊരുതിനോക്കിയെങ്കിലും 6-3 ന് നദാല്‍ നാലാം സെറ്റ് നേടിയെടുത്തു. ആവേശം വാനോളമുയര്‍ത്തിയ അഞ്ചാം സെറ്റില്‍ വിശ്വരൂപം പുറത്തെടുത്ത ഫെഡറര്‍ 6-3 ന് അഞ്ചാം സെറ്റ് സ്വന്തമാക്കി അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമിട്ട കപ്പില്‍ മുത്തമിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss