|    Jan 22 Sun, 2017 3:10 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഫുവൈരിത്ത് ബീച്ച് ഇന്ന് തുറക്കും

Published : 11th August 2016 | Posted By: SMR

ദോഹ: കഴിഞ്ഞ ഏപ്രില്‍ ആദ്യത്തില്‍ അടച്ചിട്ട ഫുവൈരിത്ത് ബീച്ച് പൊതുജനങ്ങള്‍ക്കായി ഇന്ന് തുറന്നുകൊടുക്കുമെന്ന് മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. പരിസ്ഥിതി മന്ത്രാലയത്തിന്റെ 2010 വര്‍ഷത്തെ 37ാം നമ്പര്‍ തീരുമാനമനുസരിച്ച് കടലാമകളുടെ സംരക്ഷണാര്‍ഥമായിരുന്നു ബീച്ച് താല്‍ക്കാലികമായി അടച്ചിട്ടിരുന്നത്.
കടലാമകളുടെ പ്രജനന സീസണ്‍ ഇന്നത്തോടെ അവസാനിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വന്യജീവി വിഭാഗം മേധാവിയും കടലാമ സംരക്ഷണ പദ്ധതിയുടെ ചുമതലക്കാരനുമായ മുഹമ്മദ് മുബാറക്ക് അല്‍മറി പറഞ്ഞു.
ഇത്തവണത്തെ പ്രജനന സീസണ്‍ മുന്‍വര്‍ഷത്തേക്കാളും വിജയകരമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വടക്കന്‍ ഉപദ്വീപുകളായ അല്‍ഗാരിയ്യ, ഫുവൈരിത്ത്, അല്‍മറൂന, അല്‍മുഫീര്‍ എന്നിവിടങ്ങളിലെല്ലാം വലിയ തോതില്‍ കടലാമ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാന്‍ സാധിച്ചു. വംശനാശ ഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക കടലാമ സുരക്ഷാ കാംപയിന്‍ സംഘടിപ്പിച്ചതെന്നും അല്‍മറി വ്യക്തമാക്കി.
ഖത്തര്‍ പെട്രോളിയം, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവയുമായി സഹകരിച്ച് പരിസ്ഥിതി മന്ത്രാലയം 2003 മുതല്‍ കടലാമ പദ്ധതി നടപ്പിലാക്കുന്നുണ്ട്. കടലാമ സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി സുരക്ഷാ വിഭാഗം മേധാവി ഉമര്‍ സാലിമിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ ഫുവൈരിത്ത് ബീച്ചില്‍ ശുചീകരണ കാംപയിനും നടത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക