|    Jul 26 Wed, 2017 12:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫുട്‌സാല്‍: കൊച്ചി സെമിയില്‍

Published : 22nd July 2016 | Posted By: SMR

പനാജി: പ്രഥമ പ്രീമിയര്‍ ഫുട്‌സാല്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ചെന്നൈയെ സമനിലയില്‍ കുരുക്കി കൊച്ചി സെമിയില്‍. സെമിപ്രവേശനത്തിന് ചെന്നൈക്ക് 2 ഗോളിന്റെ ജയം അനിവാര്യമായിരുന്ന കളിയില്‍ കൊച്ചി 3-3ന് സമനില പിടിച്ചതോടെ സെമിപ്രവേശനം സാധ്യമാക്കുകയായിരുന്നു. ഇതോടെ മുംബൈയ്ക്കു പിറകെ ഗ്രൂപ്പ് എയില്‍ സെമി ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമായി കൊച്ചി മാറി ഇന്നലത്തെ കളിയില്‍ മുംബെയുമായുള്ള മല്‍സരത്തില്‍ കൊച്ചി പരാജയപ്പെട്ടിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ മല്‍സരത്തില്‍ മുഴുകിയപ്പോള്‍ ആദ്യ പകുതിയില്‍ നിന്നും ഗോള്‍ അകന്നു നിന്നു. രണ്ടാം പകുതിയിലായിരുന്നു മുഴുവന്‍ ഗോളുകളും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക