|    Nov 23 Thu, 2017 5:25 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫുട്‌സാല്‍: കൊച്ചിക്ക് തകര്‍പ്പന്‍ ജയം

Published : 17th July 2016 | Posted By: SMR

ചെന്നൈ: പ്രഥമ പ്രീമിയര്‍ ഫുട്‌സാല്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ കൊച്ചി ഫൈവ്‌സ് തുടങ്ങി. ഇന്നലെ നടന്ന തങ്ങളുടെ ആദ്യ മല്‍സരത്തില്‍ കൊച്ചി ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ശക്തരായ മുംബൈ ഫൈവ്‌സിനെ പരാജയപ്പെടുത്തുകയായിരുന്നു.
ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ മുംബൈക്കു മേല്‍ കൊച്ചി കത്തികയറുകയായിരുന്നു. കൊച്ചിക്കു വേണ്ടി ഡേവിസ് മൊറാസ് ആദ്യ ഗോള്‍ നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍താരവും മാര്‍ക്വി താരവുമായ റയാന്‍ ഗിഗ്ഗ്‌സിലൂടെ മുംബൈ തിരിച്ചടിക്കുകയായിരുന്നു.
എന്നാല്‍, പിന്നീട് കൊച്ചി മുംബൈ ഗോള്‍ വലയിലേക്ക് മൂന്നു തവണ നിറയൊഴിച്ച് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. മൊറസിലൂടെ രണ്ടാം ഗോള്‍ നേടിയ കൊച്ചി ഗീക്കബര്‍ട്ട്, സല്‍ഗാഡോ എന്നിവരിലൂടെ ആധികരിക ജയം ഉറപ്പിക്കുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ കൊല്‍ക്കത്തയും ബംഗളൂരുവും 1-1ന് സമനിലയില്‍ പിരിഞ്ഞു. ഇന്ന് ഗ്രൂപ്പ് എയില്‍ കൊച്ചി ചെന്നൈയെയും ഗ്രൂപ്പ് ബിയില്‍ ബംഗളൂരു ഗോവയെയും എതിരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക