|    Aug 24 Thu, 2017 12:22 pm
Home   >  Todays Paper  >  page 11  >  

ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച പെനല്‍റ്റി

Published : 16th February 2016 | Posted By: SMR

മാഡ്രിഡ്: സെല്‍റ്റാവിഗോയ്‌ക്കെതിരായ മല്‍സരത്തിന്റെ 82ാം മിനിറ്റിലാണ് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച ലയണല്‍ മെസ്സിയുടെ ഗോള്‍ പിറന്നത്. പന്ത് പെനല്‍റ്റി സ്‌പോട്ടില്‍ വച്ച ശേഷം മെസ്സി കിക്കെടുക്കാന്‍ തയ്യാറെടുത്തു. നേരിട്ട് കിക്ക് വലയിലേക്ക് തൊടുക്കുന്നതിനു പകരം മെസ്സി ഇടംകാല്‍ കൊണ്ട് വലതുമൂലയിലുള്ള ലൂയിസ് സുവാറസിന് പാസ് ചെയ്തു. പിഴവൊ ന്നും വരുത്താതെ സുവാറസ് അനായാസം പന്ത് വലയിലാക്കിയപ്പോള്‍ അത് ഏവരെയും ഒരുപോലെ അമ്പരപ്പിച്ചു.
യഥാര്‍ഥത്തില്‍ സുവാറസിനു പകരം താനാണ് ഷോട്ട് തൊടുക്കേണ്ടിയിരുന്നതെന്ന് ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ പറഞ്ഞു. ”പരിശീലനത്തിനിടെ ഞങ്ങള്‍ ഇത്തരത്തില്‍ പെനല്‍റ്റി പരീക്ഷിച്ചിരുന്നു. സെല്‍റ്റയ്‌ക്കെതിരേ മെസ്സി പെനല്‍റ്റിയെടുക്കുമ്പോള്‍ എന്നേക്കാള്‍ മുന്നിലുണ്ടായിരുന്നത് സുവാറസാണ്. അതുകൊണ്ടാണ് അദ്ദേഹം ഷോട്ട് തൊടുത്തത്. ഇതില്‍ എനിക്കു വിഷമമില്ല. കാരണം ടീമിന്റെ ജയത്തിനാണ് ഞാന്‍ പ്രാധാ ന്യം നല്‍കുന്നത്”- നെയ്മര്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക