|    Sep 20 Thu, 2018 12:51 pm
FLASH NEWS
Home   >  Sports  >  Football  >  

ഫുട്‌ബോള്‍ ലോകത്തിന് ഞെട്ടല്‍; ലോപെറ്റഗുയിയെ സ്പാനിഷ് ടീം പരിശീലകസ്ഥാനത്ത് നിന്ന് നീക്കി

Published : 13th June 2018 | Posted By: vishnu vis

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ജുലെന്‍ ലോപെറ്റഗുയിയെ സ്‌പെയിന്‍ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കി. കഴിഞ്ഞ ദിവസം സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡുമായി ജുലെന്‍ ലോപെറ്റഗുയിയെ കരാര്‍ എത്തിയതിന് പിന്നാലെയാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് അദ്ദേഹത്തെ സ്‌പെയിന്‍ ടീം പുറത്താക്കിയത്. 2016 മുതല്‍ സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു 51കാരനായ ലോപെറ്റഗുയി.സ്‌പെയിനിന്റെ അണ്ടര്‍ 19, അണ്ടര്‍ 20, അണ്ടര്‍ 21 ടീമിന്റെ പരിശീലകവേഷവും അണിഞ്ഞിട്ടുള്ള  ലോപെറ്റഗുയിക്ക് കീഴില്‍ കീഴില്‍ സ്പാനിഷ് ടീം കളിച്ച 20 മല്‍സരങ്ങളില്‍ 14ലും ജയിച്ചപ്പോള്‍ ആറെണ്ണം സമനിലയിലും അവസാനിച്ചു.
സിനദിന്‍ സിദാന്‍ റയലിന്റെ പരിശീലകസ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് ലോപെറ്റഗുയിയെ റയല്‍ നിയമിച്ചത്. മൂന്ന് വര്‍ഷത്തെ കരാറാടിസ്ഥാത്തിലാണ് മുന്‍ റയല്‍ താരത്തെ ടീം തട്ടകത്തിലെത്തിച്ചത്. 1988 മുതല്‍ 1991 വരെ റയലിന് വേണ്ടി ഗോള്‍കീപ്പറായ ലോപെറ്റെഗുയി കളിച്ചിട്ടുണ്ട്. പിന്നീട് 1994 മുതല്‍ 97 വരെ ബാഴ്‌സലോണയുടെ വലയും താരം കാത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss