|    Jun 23 Sat, 2018 9:49 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഫുട്‌ബോള്‍ ലോകകപ്പില്‍ ഇനി 48 ടീമുകള്‍

Published : 11th January 2017 | Posted By: fsq

 

സൂറിച്: 2026 ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ മല്‍സരിക്കാന്‍ 48 ടീമുകള്‍ക്ക് ഫിഫ അനുമതി നല്‍കി. ഗ്രൂപ്പ് മല്‍സരങ്ങളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മല്‍സരഫലം കണ്ടെത്താനും തീരുമാനമായി. ഫിഫയുടെ സൂറിചില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകളായാണ് ടീമുകളെ തിരിക്കുക. ഇതില്‍നിന്നും 32 ടീമുകളെ നോക്കൗട്ട് സ്‌റ്റേജിലേക്ക് തിരഞ്ഞെടുക്കും. ഇതു പ്രകാരം 80 മല്‍സരങ്ങളാകും ലോകകപ്പിലുണ്ടാവുക. നിലവില്‍ 32 ടീമുകള്‍ 64 മല്‍സരങ്ങളാണ് കളിക്കുന്നത്. അതേപോലെ തന്നെ അവസാന നാലില്‍ ഇടംപിടിക്കുന്ന ടീമുകള്‍ ഏഴ് മല്‍സരങ്ങള്‍ കളിക്കണം. യൂറോപ്യന്‍ ടീമുകളില്‍നിന്ന് 13 മുതല്‍ 16 വരെ ടീമുകള്‍ക്ക് അവസരം ലഭിക്കുമ്പോള്‍ എഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നും ഒമ്പത് ടീമുകള്‍ക്കും അവസരം ലഭിക്കും. മറ്റൊരു സുപ്രധാന പരിഷ്‌കരണം ഗ്രൂപ്പ്ഘട്ട മല്‍സരങ്ങളില്‍ ഇനി മുതല്‍ സമനിലയുണ്ടാകില്ല. പെനാല്‍റ്റി ഷൂട്ടിലൂടെ വിജയിയെ കണ്ടെത്താനും  തീരുമാനമായിട്ടുണ്ട്. ഈ മികച്ച പരിഷ്‌കാരത്തിലൂടെ കരുത്തുള്ളവര്‍ക്ക് കളിക്കാന്‍ അവസരം ഒരുങ്ങുമെന്ന് മുന്‍ താരം മറഡോണ പ്രതികരിച്ചു. കൂടുതല്‍ മല്‍സരങ്ങള്‍ ശാരീരിക ക്ഷമതയെ ബാധിക്കുമെന്നും വിശ്രമസമയം കുറയുമെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ജോസ് മൊറീഞ്ഞോ പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss