|    Jul 26 Wed, 2017 12:26 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ വീഡിയോ റഫറിയിങ് സപ്തംബര്‍ മുതല്‍

Published : 25th July 2016 | Posted By: SMR

കൊച്ചി: ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള വീഡിയോ റഫറിയിങ് സംവിധാനം സപ്തംബര്‍ മുതല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഉപയോഗിക്കുമെന്ന് ഫിഫ റഫറിയിങ് ഹെഡ് മസിമോ ബുസാക്ക. ഫിഫയുടെ സഹകരണത്തോടെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) സംഘടിപ്പിക്കുന്ന ഫിഫ എംഎ റഫറിയിങ് കോഴ്‌സിന് നേതൃത്വം നല്‍കാനായി കൊച്ചിയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
വീഡിയോ റഫറിയിങ് സംവിധാനം ഉപയോഗിക്കുന്നത് സജീവ പരിഗണനയിലുള്ള വിഷയമാണ്. ടെക്‌നോളജിയുടെ ഉപയോഗം റഫറിയിങിലെ എല്ലാ അപാകതകള്‍ക്കും പരിഹാരമാവില്ലെന്നു തന്നെയാണു വിലയിരുത്തല്‍. എന്നാല്‍, റഫറിമാരെ സഹായിക്കാന്‍ ഇത് ഉപകരിക്കും. ടെക്‌നോളജിയെ പൂര്‍ണമായും ആശ്രയിക്കാന്‍ ശ്രമിച്ചാല്‍ കളിയുടെ ഒഴുക്കും സമയവും നഷ്ടപ്പെടും. പെനാല്‍റ്റി ബോക്‌സിലും ഗോള്‍ ലൈനിലും കൂടുതല്‍ കൃത്യതയോടെ റഫറിയിങ് നടത്താന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നതു പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക