|    Mar 26 Sun, 2017 10:43 pm
FLASH NEWS

ഫുട്‌ബോള്‍: ഗ്രാസ് റൂട്ട് ലെവല്‍ പരിശീലനം വ്യാപിപ്പിക്കും- കെ എം ഐ മേത്തര്‍

Published : 5th October 2016 | Posted By: SMR

കൊച്ചി: ആസ്‌ത്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേ ര്‍ന്നു നടത്തുന്ന ഗ്രാസ് റൂട്ട് ലെവല്‍ പരിശീലനം ജസ്റ്റ് ഫുട്‌ബോള്‍ കേരളത്തിലെ മറ്റു ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍(കെഎഫ്എ) പ്രസിഡന്റ് കെ എം ഐ മേത്തര്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിഫയുടെ 11 മില്യണ്‍ പ്രോഗ്രാമിനൊപ്പം ചേര്‍ത്ത് ജസ്റ്റ് ഫുട്‌ബോളിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. ഇതിലേക്ക് യൂനിസെഫിന്റെ സഹായത്തോടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തും. ആസ്‌ത്രേലിയന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക പിന്തുണയോടെയാണ് പദ്ധതി സജീവമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂള്‍ കുട്ടികളെ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ഇതിനായി പല സംസ്ഥാനങ്ങളും പരിഗണിച്ചിരുന്നു. ഒടുവിലാണ് കെഎഫ്എയെ തിരഞ്ഞെടുത്തത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പദ്ധതി വ്യാപിപ്പിക്കുന്നതോടെ കുട്ടികള്‍ കൂടുതലായി ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കപ്പെടും. കൊച്ചിയിലെ ഐഎസ്എല്‍ മല്‍സരങ്ങളുടെ ഉദ്ഘാടനം ഇന്നു മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈകീട്ട് 6.30നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഐഎസ്എല്‍ പോലെ വിപുലമായൊരു ടൂര്‍ണമെന്റ് വന്നതോടെ കേരളത്തിലെയും ഇന്ത്യയിലെയും ഫുട്‌ബോള്‍ രംഗത്ത് ഉണര്‍വുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ്ബിനു വേണ്ട സാങ്കേതിക സഹായങ്ങള്‍ കെഎഫ്എ നല്‍കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളിലെ നിലപാടുകളെല്ലാം ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് ഉടമകളാണ് എടുക്കുന്നത്. ആദ്യ മല്‍സരത്തിലേറ്റ തോല്‍വി ആരാധകരുടെ ആവേശം കുറച്ചിട്ടില്ലെന്നാണ് ടിക്കറ്റ് വില്‍പന നല്‍കുന്ന സൂചന. കേരളത്തില്‍ വ്യക്തിഗത മികവുള്ള ഒട്ടേറെ താരങ്ങളുണ്ട്. കളിക്കാര്‍ തമ്മിലുള്ള കോ-ഓഡിനേഷന്‍ ശരിയാവാത്തതാണ് ആദ്യ കളിയില്‍ തോല്‍വി പിണയാന്‍ കാരണമെന്നും കെ എം ഐ മേത്തര്‍ അഭിപ്രായപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക