|    Apr 26 Thu, 2018 9:04 pm
FLASH NEWS

ഫുട്പാത്ത് നിര്‍മാണം ഒക്ടോബര്‍ രണ്ടിനകം പൂര്‍ത്തിയാക്കാന്‍ ധാരണ

Published : 22nd July 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ടൗണിലെ ഫുട്പാത്ത് നവീകരണ പ്രവൃത്തികള്‍ ഒക്ടോബര്‍ രണ്ടിനകം പൂര്‍ത്തീകരിക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനം. പ്രവൃത്തിയുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ സഹദേവന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. 2.72 കോടി രൂപ ചെലവില്‍ 2015 ജൂണിലാണ് ഫുട്പാത്ത് നിര്‍മാണം ആരംഭിച്ചത്.
പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണെന്നു യോഗത്തില്‍ പരാതിയുയര്‍ന്നു. ഇനിയുള്ള പ്രവൃത്തികള്‍ എത്രയും പെട്ടെന്നു പൂര്‍ത്തീകരിക്കണമെന്നു കരാറുകാരനോടും ദേശീയപാത അതോറിറ്റിയോടും യോഗം ആവശ്യപെട്ടു. ഫുട്പാത്ത് നിര്‍മാണ പ്രവൃത്തികള്‍ക്ക് തടസ്സമായി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ അഞ്ചു ദിവസത്തിനകം നീക്കം ചെയ്യും.
സുല്‍ത്താന്‍ ബത്തേരി എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് 2.72 കോടി രൂപ ചെലവഴിച്ചാണ് ഫുട്പാത്ത് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. 70 ശതമാനത്തോളം പൂര്‍ത്തിയായി.
റോഡിനും ഫുട്പാത്തിനും ഇടയ്ക്കുള്ള ഭാഗം ഇന്റര്‍ലോക്ക് ചെയ്യല്‍, ഫുട്പാത്തിന് മുകളില്‍ ടൈല്‍ പതിക്കല്‍, കൈവരി സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് പൂര്‍ത്തിയാവാനുള്ളത്. പ്രധാന ഡ്രെയിനേജില്‍ നിന്നു വെള്ളം ഒഴിവാകുന്നതിന് സബ് ഡ്രെയിനേജുകള്‍ നിര്‍മിക്കാന്‍ നഗരസഭ 30 ലക്ഷം വകയിരുത്തിയതായി ചെയര്‍മാന്‍ അറിയിച്ചു.
ടൗണിലെ ഗതാതഗക്കുരുക്കിന് കാരണമാവുന്ന അനധികൃത പാര്‍ക്കിങിനെതിരേ ശക്തമായ നടപടിയെടുക്കാനും ധാരണയായിട്ടുണ്ട്. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ദേശീയപാതാ അതോറിറ്റി അധികൃതര്‍, പോലിസ്, കാരാരുകാരുടെ പ്രതിനിധികള്‍, കെഎസ്ഇബി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss