|    Jan 25 Wed, 2017 5:16 am
FLASH NEWS

ഫുജൈറ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ 19 ന് ആരംഭിക്കും

Published : 6th February 2016 | Posted By: G.A.G

ദുബയ്: ഫുജൈറയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ ഈ മാസം 19 ന് ആരംഭിക്കും. 11 ദിവസം നീണ്ട് നില്‍ക്കുന്ന ഫെസ്റ്റിവലില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കലാകാരന്‍മാര്‍ പങ്കെടുക്കും. ഫുജൈറ,ദിബ്ബ, മസാഫി, തുവൈയ്യിന്‍ എന്നീ വ്യത്യസ്ഥ പ്രദേശങ്ങളില്‍ നടക്കുന്ന ആഘോഷത്തില്‍ 600 ആളം വരുന്ന കലാകാരന്‍മാര്‍ ഒരുക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൃത്ത, സംഗീത, നാടക പെയിന്റിംഗ് പ്രദര്‍ശനം നിരവധി ആളുകളെ ആകര്‍ഷിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുമെന്ന് സംഘാടക സമിതി മേധാവി അബ്ദുല്ല അല്‍ ദന്‍ഹാനി അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിവിധ വേദികളില്‍ അറബ്് പരമ്പരാഗത നൃത്ത, സംഗീത വിരുന്നുകളും ഒരുക്കും. വിവിധ രാജ്യങ്ങളിലെ സാംസ്‌ക്കാരിക ചടങ്ങുകള്‍ പരസ്പരം മനസ്സിലാക്കാന്‍ വേണ്ടിയാണ്  ഫെസ്റ്റിവല്‍ ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 126 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക