|    Jul 27 Thu, 2017 10:30 pm
FLASH NEWS
Home   >  Pravasi   >  

ഫുജൈറയില്‍ ഭൂചലനം

Published : 23rd August 2016 | Posted By: mi.ptk

ഫൂജൈറ:  യു.എ.ഇ.യുടെ കിഴക്കന്‍ സമുദ്രതീര പ്രദേശമായ ഫുജൈറയിലെ ദിബ്ബയില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 7.23 നാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. 7 കിലോ മീറ്റര്‍ വ്യാപ്തിയില്‍ റിച്ചര്‍ സ്‌കെയിലില്‍ 2.6 എന്ന അളവിലാണ് കുലുക്കം അനുഭവപ്പെട്ടതെന്ന് യു.എ.ഇ. നാഷണല്‍ സെന്റര്‍ ഫൊര്‍ മീറ്ററോളജി ആന്റ് സിസ്‌മോളജി വിഭാഗം അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് നാശ നഷ്ടങ്ങൊന്നും സംഭവിച്ചിട്ടില്ല. ദിബ്ബയോട് ചേര്‍ന്ന ഒമാന്റെ അതിര്‍ത്തി പ്രദേസങ്ങളിലും നേരിയ കുലുക്കം അനുഭവപ്പെട്ടു. ഇടക്കിടെ ഭൂമി കുലുക്കം അനുഭവപ്പെടുന്ന ഇറാന്റെ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള പ്രദേശമാണ് ദിബ്ബ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക