|    Dec 14 Fri, 2018 10:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഫീസ് നിയന്ത്രണ സമിതിയുടെ നടപടിക്കെതിരേ ഹൈക്കോടതി

Published : 27th November 2018 | Posted By: kasim kzm

കൊച്ചി: എന്‍ആര്‍ഐ ക്വാട്ടയിലെ എംബിബിഎസ് പ്രവേശനം റദ്ദാക്കിയ പ്രവേശന, ഫീസ് നിയന്ത്രണ സമിതിയുടെ നടപടിക്കെതിരേ ഹൈക്കോടതിയുടെ തല്‍സ്ഥിതി ഉത്തരവ്. മതമേലധ്യക്ഷന്‍മാരുടെ സര്‍ട്ടിഫിക്കറ്റിന് പകരം റവന്യൂ അധികൃതരുടെ സമുദായ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനം വരുന്നത് വരെ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ച നവംബര്‍ 15ന് മുമ്പുള്ള സ്ഥിതിയില്‍ തുടരാനാണ് ഉത്തരവ്.
കാരായിക്കോണം ഡോ. സോമര്‍വല്‍ മെമ്മോറിയല്‍ സിഎസ്‌ഐ മെഡി.കോളജ് വിദ്യാര്‍ഥിയായ തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആരോണ്‍ എബ്രഹാം ഫിലിപ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ബിഷപ്പും വില്ലേജ് ഓഫിസറും നല്‍കിയ സമുദായ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് നീറ്റ് റാങ്ക്‌ലിസ്റ്റില്‍ ഉണ്ടായിരുന്ന തനിക്ക് പ്രവേശനം ലഭിച്ചതെന്നാണ് ആരോണ്‍ ഹരജിയില്‍ വാദിച്ചത്. എന്നാല്‍, വ്യാജ സാമുദായിക സര്‍ട്ടിഫിക്കറ്റില്‍ പ്രവേശനം നേടിയെന്ന പരാതിയെ തുടര്‍ന്നു പരിശോധന നടത്തി നടപടിക്കു കോടതി ഉത്തരവിട്ടിരുന്നു.
പരിശോധനയില്‍ ഹരജിക്കാരനടക്കം 11 പേരുടെ പ്രവേശനം തെറ്റായിട്ടാണെന്നു പ്രവേശന, ഫീസ് നിയന്ത്രണ സമിതി കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യ അഡീ. ചീഫ് സെക്രട്ടറി പ്രവേശനം റദ്ദാക്കി ഉത്തരവിട്ടു. 89 പേരുടെ പ്രവേശനം ശരിവയ്ക്കുകയും ചെയ്തു. അന്വേഷണം നടത്തി പ്രവേശനം തെറ്റായിരുന്നുവെന്ന് ഉത്തരവിടാന്‍ പ്രവേശന സമിതിക്ക് അധികാരമില്ലെന്നു ഹരജിക്കാരന്‍ വാദിച്ചു. സര്‍ക്കാരിനു ശുപാര്‍ശ ചെയ്യാനുള്ള അവകാശം മാത്രമേ സമിതിക്കുള്ളൂ. ഹരജിക്കാരെ കേട്ട ശേഷം തീരുമാനമെടുക്കാനുള്ള അവകാശം സര്‍ക്കാരിനാണ്. അതിനാല്‍, പ്രവേശനം തെറ്റായിരുന്നുവെന്നു പ്രവേശന കമ്മീഷണര്‍ക്ക് നിശ്ചയിക്കാനാവില്ലെന്നും ഇതിനുള്ള അധികാരം സമിതിക്കില്ലെന്നും കോടതി പ്രഖ്യാപിക്കണമെന്നായിരുന്നു വാദം.
എന്‍ആര്‍ഐ ക്വാട്ടയില്‍ അര്‍ഹതപ്പെട്ട എംബിബിഎസ് സീറ്റ് ഇല്ലാതാക്കിയതു മൂലം കനത്ത നഷ്ടം നേരിട്ട ഹരജിക്കാരനു പ്രവേശനം റദ്ദാക്കി ഉത്തരവിട്ട ആരോഗ്യ അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും ഉത്തരവാദികളായ മറ്റുള്ളവരും ചേര്‍ന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. റദ്ദാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.
പ്രവേശന, ഫീസ് നിയന്ത്രണ സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss