|    Jun 24 Sat, 2017 5:41 am
FLASH NEWS
Home   >  National   >  

ഫീസ് അടക്കാന്‍ പണം പിന്‍വലിക്കാനായില്ല;വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Published : 23rd November 2016 | Posted By: mi.ptk

SUICIDE

ഉത്തര്‍പ്രദേശ്: പരീക്ഷ ഫീസ് അടയ്ക്കാന്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മവായി ബുസ്‌റുഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥി സുരേഷ് (18) ആണ് മരിച്ചത്. പരീക്ഷ ഫീസ് അടക്കുവാന്‍ പണം പിന്‍വലിക്കാനായി  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ബാങ്കിനു മുന്നില്‍ ക്യൂ നിന്നിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ചെവ്വാഴ്ച ബാങ്കില്‍ നിന്നും തിരിച്ചെത്തിയ സുരേഷ് വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. സുരേഷിന് പരീക്ഷക്കായി ഫീസടയ്ക്കുവാനുള്ള അവസാന ദിവസം ഇന്നായിരുന്നുവെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. ആത്മഹത്യ അറിഞ്ഞതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബാങ്കിലേക്ക് കല്ലെറിഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക