|    Nov 21 Wed, 2018 3:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഫീസുകള്‍ ഒഴിവാക്കിയതായി എസ്ബിഐ

Published : 19th August 2018 | Posted By: kasim kzm

മുംബൈ: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ലോണുകള്‍ക്കുള്ള പ്രൊസസിങ് ഫീയും ഡൂപ്ലിക്കേറ്റ് പാസ്ബുക്ക്, എടിഎം കാര്‍ഡുകള്‍, ചെക്ക്ബുക്കുകള്‍ എന്നിവയ്ക്കായി ഈടാക്കുന്ന ചാര്‍ജുകളും ഒഴിവാക്കിയതായി എസ്ബിഐ. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇഎംഐ തിരിച്ചടവ് വൈകിക്കുന്നതിന് ഈടാക്കുന്ന പിഴയും ഒഴിവാക്കുന്നതായി എസ്ബിഐ അറിയിച്ചു. പ്രളയബാധിതര്‍ക്കുവേണ്ടി ബാങ്ക് 2 കോടി രൂപ ധനസഹായം നല്‍കും. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സംഭാവന ചെയ്യാന്‍ എല്ലാ ജീവനക്കാരോടും എസ്ബിഐ അഭ്യര്‍ഥിച്ചു.
പ്രളയ ബാധിത മേഖലകളിലെ ബാങ്ക് ശാഖകളും എടിഎമ്മുകളും വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദുരിതാശ്വാസനിധിയിലേക്ക് പണമയക്കുന്നതിന് ഫീസ് ഈടാക്കില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനുള്ള പിഴ ഈടാക്കില്ല. അതിവേഗം ലോണ്‍ ലഭിക്കുന്നതിനുള്ള എക്‌സ്പ്രസ് ക്രെഡിറ്റ് പദ്ധതിക്കുള്ള ചട്ടങ്ങള്‍ ഒരു മാസത്തേക്ക് ലഘൂകരിച്ചതായും ബാങ്ക് വ്യക്തമാക്കി.
തമിഴ്‌നാട് അഞ്ച് കോടി കൂടി നല്‍കും
ചെന്നൈ: പ്രളയക്കെടുതികളില്‍ വലയുന്ന കേരളത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചുകോടി രൂപയുടെ ധനസഹായം കൂടി പ്രഖ്യാപിച്ചു. ഇതു കൂടാതെ 500 മെട്രിക് ടണ്‍ അരി, 300 മെട്രിക് ടണ്‍ പാല്‍പ്പൊടി, 19,000 ലിറ്റര്‍ പാല്‍, വസ്ത്രങ്ങള്‍, പുതപ്പ് എന്നിവയും കേരളത്തിലേക്ക് എത്തിക്കുമെന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് അറിയിച്ചത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘത്തെയും സംസ്ഥാനത്തേക്ക് അയക്കും. നേരത്തേ ആഗസ്ത് 10ന് കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിരുന്നു. റവന്യൂ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ഒരു കമ്മിറ്റിയെയും തമിഴ്‌നാട് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss