|    Aug 20 Mon, 2018 9:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഫീസിനു പുറമേ ബ്ലാങ്ക് ചെക്ക് വാങ്ങിയാല്‍ കര്‍ശന നടപടി- മന്ത്രി

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍ നിന്നു സര്‍ക്കാര്‍ നിര്‍ദേശിച്ച ഫീസിനു പുറമേ ഏതെങ്കിലും കോളജുകള്‍ ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ടാല്‍ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. ഏതെങ്കിലും മാനേജ്‌മെന്റുകള്‍ ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ സൂപ്പര്‍വൈസറി ആന്റ്് ഫീ റഗുലേറ്ററി കമ്മിറ്റിക്ക് പരാതി നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വിദ്യാര്‍ഥികളോട് ബ്ലാങ്ക് ചെക്ക് ഹാജരാക്കണമെന്ന് വിവിധ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഫീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാവാത്ത സാഹചര്യത്തില്‍ നാലു ബ്ലാങ്ക് ചെക്ക് നല്‍കണമെന്നും ചില മാനേജ്‌മെന്റുകള്‍ ആവശ്യമുയര്‍ത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss