|    Jul 21 Fri, 2017 4:31 am
FLASH NEWS

ഫീനിക്‌സ് 2016: പാലിയേറ്റീവ് രോഗികളുടെ കലാകായികമേള തുടങ്ങി

Published : 10th July 2016 | Posted By: SMR

തൊടുപുഴ: ഒറ്റപ്പെടലുകളുടെയും വേദനകളുടെയും മധ്യത്തില്‍ ജീവിതം തള്ളിനീക്കുന്ന പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കു സാന്ത്വനം പകരാന്‍ ജില്ലാ ആരോഗ്യ വകുപ്പ് പാലീയേറ്റീവ് കെയര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാ കായിക മേളയ്ക്ക് തൊടുപുഴ ന്യൂമാന്‍ കോളജില്‍ തിരി തെളിഞ്ഞു.
വീല്‍ ചെയര്‍ രോഗികളുടെ പുരുഷ വിഭാഗം വീല്‍ ചെയര്‍ ഓട്ടത്തോടെയാണ് മേള ആരംഭിച്ചത്.സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീളദേവി ഫഌഗ് ഓഫ് ചെയ്തു.ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെയും പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തില്‍ നടത്തി വരുന്ന പാലീയേറ്റീവ് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള നട്ടെല്ലിന് ക്ഷതം സംഭവിച്ച് അരയ്ക്ക് കീഴ്‌പോട്ട് ചലനശേഷി നഷ്ടപ്പെട്ടവര്‍,പോളിയോ ബാധിതര്‍,അംഗവൈകല്യം സംഭവിച്ചവര്‍, കാന്‍സര്‍ പോലുള്ള രോഗബാധിതര്‍,പ്രായമായവര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ കലാകായിക മേളയില്‍ ആദ്യ ദിനം മത്സരിച്ചു.കാന്‍സര്‍ രോഗികളുടെ വീല്‍ചെയര്‍ ഓട്ടം.പ്രയാധിക്യം മുലം ക്ലേശിക്കുന്നവരുടെ പഞ്ചഗുസ്തി മത്സരം,കാന്‍സര്‍ രോഗികളുടെയും വാര്‍ധക്യത്തിലെത്തിയവരുടെയും ബാസ്‌കറ്റ് ബോള്‍ ഷൂട്ടിങ്,വീല്‍ ചെയര്‍ റിലേ,ഷട്ടില്‍ ബാഡ്മിന്റണ്‍, ഷോട്ട്പുട്ട്,പഞ്ചഗുസ്തി,കാരംസ്,ചെസ് എന്നീ മത്സരങ്ങളാണ് ഇന്നലെ പൂര്‍ത്തിയായത്. കായിക മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് കാഷ് പ്രൈസും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും കലാ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് കാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളുമാണ് നല്‍കുക.ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം ആര്‍ ഉമാദേവി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.പാലിയേറ്റീവ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിജോ വിജയന്‍,കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ പി കെ ഉഷാകുമാരി, മിധുന്‍ മനോഹര്‍,ലിഫിന്‍ ഈപ്പച്ചന്‍,പി കെ സജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ന് രാവിലെ ഒന്‍പതിന് രണ്ടാം ദിന മത്സരങ്ങള്‍ ആരംഭിക്കും.വൈകിട്ട് മത്സരങ്ങള്‍ സമാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക